x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​ക​ളും ബൈ​ക്കു​ക​ളും ഇനി ആ​റു​വ​രി​യി​ല്‍ ക​യ​റ​ണ്ട...


Published: June 7, 2026 05:52 AM IST | Updated: June 7, 2026 05:52 AM IST

പോ​കേ​ണ്ട​ത് സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ, തെ​റ്റി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും ഓ​ട്ടോ​ക​ള്‍​ക്കും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി.​മ​ഴ​ക്കാ​ല​ത്ത് ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്. നി​യ​മ​പ്ര​കാ​രം സ​ര്‍​വീ​സ് റോ​ഡ് വ​ഴി​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​ക​ളും പോ​കേ​ണ്ട​ത്.​ഇ​ത് എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

​നേ​ര​ത്തെ ത​ന്നെ നി​രോ​ധ​നം ഉ​ണ്ടെ​ങ്കി​ലും ക​ര്‍​ശ​ന​മാ​ക്കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ്.​ആ​റു​വ​രി​പ്പാ​ത​യി​ലേ​ക്ക് ഓ​ട്ടോ​ക​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ബൈ​പാ​സ് തു​റ​ന്ന​പ്പോ​ൾ​ത​ന്നെ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​രും ഇ​ത് പാ​ലി​ക്കാ​റി​ല്ല. ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​നു​ള്ള മൂ​ന്നാ​മ​ത്തെ വ​രി​യി​ലൂ​ടെ​വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​വു​ന്നു​ണ്ട്. മ​ഴ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ർ​ന്ന് ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​

നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​വും. ഇ​തോ​ടൊ​പ്പം​ത​ന്നെ ആ​റു​വ​രി​പ്പാ​ത​യി​ലും സ​ർ​വീ​സ് റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പാ​ർ​ക്കു​ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കും.

വാ​ഹ​നം കേ​ടാ​യാ​ൽ മാ​ത്ര​മേ നി​ർ​ത്തി​യി​ടാ​ൻ അ​നു​വ​ദി​ക്കൂ. നി​ല​വി​ൽ ആ​റു​വ​രി​പ്പാ​ത​യി​ലും സ​ർ​വീ​സ്‌​റോ​ഡി​ലും പാ​ർ​ക്കു​ചെ​യ്യാ​റു​ണ്ട്. ഇ​ത് അ​നു​വ​ദി​ക്കി​ല്ല. തൊ​ണ്ട​യാ​ട്, കു​ടി​ൽ​ത്തോ​ട്, പു​റ​ക്കാ​ട്ടി​രി പാ​ല​ത്തി​ന് സ​മീ​പം പാ​ലോ​റ​മ​ല എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം ടാ​ങ്ക​ർ​ലോ​റി​ക​ളു​ൾ​പ്പെ​ടെ സ്ഥി​രം പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up