വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഡിസൈന്‍ വിഭാഗം അസോസിയേഷന്-കാസ്കേഡ് 26 ക്രോ അഡ്വൈസറി സര്‍വീസസ് (ഇന്ത്യ) എല്‍എ
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഡിസൈന്‍ വിഭാഗം അസോസിയേഷന്-കാസ്കേഡ് 26 ക്രോ അഡ്വൈസറി സര്‍വീസസ് (ഇന്ത്യ) എല്‍എല്‍പി മാനേജര്‍ സി.ഡി. രശ്മി ഉദ്ഘാടനം ചെയ്തു.
ഇന്‍ഡസ്ട്രി റെഡിനസ് ഫോര്‍ സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ ക്ലാസുകളും ചര്‍ച്ചകളും ഇതോടനുബന്ധിച്ച് നടന്നു. അസോസിയേഷന് ലോഗോയുടെയും ഡിപ്പാര്‍ട്ട്മെന്റ് മാഗസിന് അറോറയുടെയും പ്രകാശനം കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു.
ഡയറക്ടര്‍ ഫാ. ഡോ. പോള്‍ പാറത്താഴം, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഡിസൈന്‍ വിഭാഗം മേധാവി സബിത രാജു, അസോസിയേഷന് ഇന്‍ചാര്‍ജ് ഡോ. പീറ്റര്‍ റെജി രാമനാട്ട്, അസോസിയേഷന് സെക്രട്ടറി അക്സ എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അസോസിയേഷന്റെ ഭാഗമായി നടന്നു.
Tags : Nattuvishesham DistrictNews