കാസർഗോഡ്: പത്തും പതിനഞ്ചും വയസുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ബന്ധുവായ 55 കാരനെതിരെ കേസ്.
കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടികൾ മേൽപറമ്പ് സ്റ്റേഷന്റെ പരിധിയിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയ സമയത്ത് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം പീഡനത്തിനിരയാക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിനെ തുടർന്ന് കുട്ടികൾക്ക് മർദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേൽപറമ്പ് പോലീസ് 55 കാരനെതിരെ കേസെടുത്തിരുന്നു.
ഈ കേസിൽ മൊഴിയെടുക്കുന്നതിനിടയിലാണ് നേരത്തേ പലതവണ പീഡനത്തിനിരയാക്കിയ കാര്യം കുട്ടികൾ പറഞ്ഞത്. ഇതോടെ പോക്സോ വകുപ്പുകൾ കൂടി ചേർത്ത് മേൽപറമ്പ് പോലീസ് പ്രതിക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു.
Tags : nattu vishesham Case filed against 55-year