റാന്നി: ഹർത്താൽ ദിവസം റാന്നി - തിരുവല്ല റോഡിൽ തീയാടിക്കലിൽ വാഹനം തടഞ്ഞു നാരങ്ങാനം വള്ളിപ്പറന്പിൽ ചെറിയാൻ തോമസിനെ (51) ആക്രമിച്ച കേസിൽ ഹർത്താൽ അനുകൂലികൾക്കെതിരേ പെരുന്പെട്ടി പോലീസ് കേസെടുത്തു.
സ്വന്തം കാറിൽ തീയാടിക്കലിൽ എത്തിയ ചെറിയാൻ തോമസിനെ ഹർത്താൽ അനുകൂലികൾ തടയുകയും ഡ്രൈവർ സീറ്റിലായിരുന്ന ഇദ്ദേഹത്തെ മർദിക്കുകയുമായിരുന്നു. വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞു യാത്രികനെ മർദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
മർദനമേറ്റ ചെറിയാൻ തോമസ് ഇന്നലെ പെരുന്പെട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. കണ്ടാലറിയാവുന്ന 40 പേർകകെതിരേയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച് ചെറിയാൻ തോമസിനെ മർദിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.