അറസ്റ്റിലായ പ്രതി
പേരൂർക്കട: പൂജപ്പുര ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്തും സംഘവും ചേർന്നു പിടികൂടി. കരമന കിള്ളിപ്പാലം സ്വദേശി ആശിഷ് (32) ആണ് പിടിയിലായത്. ജൂലൈ 18ന് പകൽസമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യക്കൊപ്പം ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ കഴക്കൂട്ടം മേനംകുളം സ്വദേശി പ്രജിത്ത് (33) ആണ് ആക്രമണത്തിനിരയായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആശിഷ്.
ഒരു കേസുമായി ബന്ധപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ ഇയാൾ തടവിൽ കഴിഞ്ഞു വരികയായിരുന്നു. ആ സമയത്ത് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസറായിരുന്നു പ്രജിത്ത്. ജയിൽ വിരുദ്ധ പ്രവർത്തനത്തിനും സ്വഭാവദൂഷ്യത്തിനും ആശിഷിനെതിരേ പ്രജിത്ത് സൂപ്രണ്ടിനു റിപ്പോർട്ട് നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിനുള്ള കാരണം. ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടറെ അക്രമിച്ച കേസിലും വഞ്ചിയൂർ കോടതി ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും പ്രതിയാണ്.
Tags : NattuVishasham DistrictNews