ജോസഫ്
തൃപ്പൂണിത്തുറ: അത്തച്ചമയത്തിന് കളിപ്പാട്ടം കച്ചവടത്തിനെത്തിയ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികനെ അറസ്റ്റു ചെയ്തു. കുറ്റിമുല്ല കച്ചവടത്തിനെത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) ആണ് ഹിൽപാലസ് പൊലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി പ്രിൻസിനാണ് (30) കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 12നായിരുന്നു സംഭവം.
ബാറിൽ മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ പണത്തിന്റെ പേരി ൽ തർക്കമുണ്ടായിരുന്നതായി പറയുന്നു. പിന്നീട് സ്റ്റാച്യുവിനടുത്തുള്ള കടയ്ക്കു മുന്നിൽ പ്രിൻസ് കിടക്കാനെത്തിയപ്പോൾ ജോസഫ് ആക്രമിക്കുകയായിരുന്നു. കഴുത്തിനും മറ്റും ആഴത്തിൽ മുറിവേറ്റ പ്രിൻസിനെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.