x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യ​മ​ന​സിലെ ജാ​തി​മ​ത വേ​ർ​തി​രി​വ് ഇ​ല്ലാ​താക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: August 29, 2026 01:45 AM IST | Updated: August 29, 2026 01:45 AM IST

ശ്രീനാരാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ൽ ന​ട​ന്ന ദാ​ർ​ശ​നി​ക സ​മ്മേ​ള​നം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.

ക​ഴ​ക്കൂ​ട്ടം :ശാ​സ്ത്ര​ത്തി​ലും സാ​ങ്കേ​തി​ക വി​ദ്യ​യി​ലും നാം ​ഏ​റെ മു​ന്നേ​റി​യി​ട്ടും മ​നു​ഷ്യ മ​ന​സു​ക​ളി​ൽ നി​ന്ന് ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റേ​യും വേ​ർ തി​രി​വു​ക​ൾ ഇ​ല്ലാ​തെ​യാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. 172 - മ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ൽ ന​ട​ന്ന ദാ​ർ​ശ​നി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. രാ​ഷ്‌​ട്രീ​യം ജ​ന​ങ്ങ​ളെ അ​ക​റ്റു​വാ​നു​ള്ള ആ​യു​ധ​മാ​ക​രു​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​ന്തി​മ​മാ​യ ല​ക്ഷ്യം മ​നു​ഷ്യ​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്ത​ലാ​ണ്. ഞാ​നും എ​ന്‍റെ കു​ടും​ബ​വും ന​ന്നാ​യാ​ൽ പോ​ര

സ​മൂ​ഹ​വും ലോ​ക​വും ന​ന്നാ​വ​ണ​മെ​ന്നാ​ണ് ഗു​രു​ദേ​വ ദ​ർ​ശ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​രാ​യി മാ​ത്രം കാ​ണാ​തെ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ല്യ പ​ങ്കാ​ളി​ക​ളാ​യി കാ​ണ​ണം. സ്ത്രീ​യ്ക്ക് സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്രം ല​ഭി​ക്കു​ന്ന​ത് ഒ​രു വീ​ട്ടി​ലെ വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല. കു​ടും​ബ​ത്തി​ലു​ള്ള​വ​ർ​ക്ക് ആ​ത്മ വി​ശ്വാ​സം വ​ർ​ദ്ധി​പ്പി​ക്കു​ക​യും അ​ത് സ​മൂ​ഹ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​കു​ക​യും ചെ​യ്യും എ​ന്നും മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു.

മേ​യ​ർ വി.​വി.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ശ്രീ​നാ​രാ​യ​ണ ഗു​രു വി​ശ്വ സം​സ്കാ​ര ഭ​വ​ൻ സെ​ക്ര​ട്ട​റി ശ​ങ്ക​രാ​ന​ന്ദ സ്വാ​മി ,ശി​വ​ഗി​രി മ​ഠം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഋ​തം​ഭ​രാ​ന​ന്ദ സ്വാ​മി , എം.​വി​ൻ​സ​ന്‍റ് എം ​എ​ൽ എ , ​ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ കാ​യി​ക കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ൻ, മു​ൻ എം​എ​ൽ​എ വി.​കെ.​പ്ര​ശാ​ന്ത് , ചെ​മ്പ​ഴ​ന്തി എ​സ് എ​ൻ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ജെ.​ലെ​ജി, ഡോ.​ബി.​രാ​ജു, എ​സ്.​ജ്യോ​തി​സ് ച​ന്ദ്ര​ൻ, പി​ന്ന​ണി ഗാ​യി​ക പ്ര​മീ​ള, ആ​ഘോ​ഷ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് കു​ണ്ടൂ​ർ എ​സ്.​സ​ന​ൽ, ആ​ഘോ​ഷ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​മ​ഹാ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews eliminated

Recent News

Corehub Up