ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. ബിജുമോനെ ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാറും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ
പൊൻകുന്നം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിലെ ജീവനക്കാർക്ക് ആദരം. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാറും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിനും ഡോ. ബിജുമോനെ ആദരിച്ച് ഹൃദയ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും രോഗികൾക്കും മധുരവിതരണം നടത്തി.
സുമേഷ് ആൻഡ്രൂസ്, റെജി കാവുങ്കൽ, പ്രതീഷ് പന്തിരുവേലിൽ, രാജേഷ് പൊൻകുന്നം, ആർദ്ര മോഹൻ, ആരോമൽ എസ്. കുമാർ, ബിൻസി ജോൺ, അബ്ദുൾ മജീദ്, സുബിതാമോൾ, ടിന്റുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews