രാജാക്കാട് ലയൺസ് ക്ലബ് വാർഷികം പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
രാജാക്കാട്: ലയൺസ് ക്ലബ് വാർഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. പത്താം വാർഷികത്തിന്റെ ഭാഗമായി 10 ഇനം സേവനപ്രവർത്തനങ്ങൾ ഈ വർഷം നടപ്പാക്കും. പ്രസിഡന്റ് ജെയിൻ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ രാജാക്കാട് വൈസ് മെൻസ് സ്ക്വയറിൽ നടന്ന യോഗം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ലയൺസ് ഇന്റർനാഷണൽ 318 സിസെക്കന്റ് വൈസ് പ്രസിഡന്റ് ജോസ് മഞ്ഞളി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്ട് ട്രെയിനിംഗ് സെക്രട്ടറി ഷൈനു സുകേഷ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിസ്ട്രിക്ട് ഡിസാസ്റ്റർ റിലീഫ് സെക്രട്ടറി എ.പി. ബേബി ലേഡീസ് ഫോറം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ബ്രീസ് ജോയി റിപ്പോർട്ട് അവതരിപ്പിച്ചു. ഫസ്റ്റ് വൈസ് പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കൽ സ്വാഗതവും ട്രഷറർ എ. ഹംസ നന്ദിയും പറഞ്ഞു. ഡിസ്ട്രിക്ട് അഡീഷണൽ സെക്രട്ടറിമാരായ ജയിംസ് തെങ്ങുംകുടി, ബേബി മാത്യു, എം.എസ്. സന്തോഷ്കുമാർ, റീജൺ ചെയർപേഴ്സൻ പി. പ്രവീൺ കുമാർ,റീജൺ ജനറൽ സെക്രട്ടറി വി.എസ്. പൊന്നുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ മികച്ച പ്രവർത്തനം നടത്തിയ ഭാരവാഹികളെയും പഠന മികവ് പുലർത്തിയ കുട്ടികളെയും ആദരിച്ചു. തുടർന്ന് നാട്ടുക്കൂട്ടം വോയ്സിന്റെ ഗാനമേളയും സ്നേഹവിരുന്നും നടത്തി. പങ്കെടുത്ത ക്ലബംഗങ്ങൾക്ക് സമ്മാനങ്ങളും നൽക
Tags : Nattuvishesham District news