x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ടി​ലെ കാ​ട്ടാ​ന ശ​ല്യം: ക​ള​ക്ട​ർ പട്രോ​ളിം​ഗി​നാ​യി ബോ​ട്ട് അ​നു​വ​ദി​ച്ചു


Published: June 12, 2026 07:37 AM IST | Updated: June 12, 2026 07:37 AM IST

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ടോ​പ്പാ​റ, ഓ​ട്ട​പ്പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളാ​യി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം
നി​വേ​ദ​നം ന​ൽ​കി.

ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​ക്കും ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജോ​ഷി, ജ​ല​സേ​ച​ന വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. വ​നം​വ​കു​പ്പി​ന് റി​സ​ർ​വോ​യ​റി​ലൂ​ടെ പട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി പു​തി​യ ബോ​ട്ട് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് ബോ​ട്ട് അ​നു​വ​ദി​ക്കു​ക​യും ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ റി​സ​ർ​വോ​യ​റി​ലൂ​ടെ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ​ടി സം​ഘം മു​ഴു​വ​ൻ സ​മ​യ സേ​വ​നം ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.

കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി ക​ള​ക്ട​ർ ഉ​ട​ൻ​ത​ന്നെ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​മെ​ന്ന് അ​റി​യി​ച്ച​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ജോ​സ് വെ​ളി​യ​ത്ത്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പി. മ​നി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ള​ക്ട​റെ ക​ണ്ട​ത്.

Tags : nattu vishesham Cattle nuisance Koorachandu:

Recent News

Corehub Up