കാസര്‍ഗോഡ്:ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പല്‍ സെന്‍സര്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് വിലയിരുത്തി. ജില്ലാ സെന്‍സസ് ഓഫീസര്‍ എഡിഎം പി.ഉദയകുമാര്‍ അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാര്‍ സബ് ഡിവിഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍ ചാര്‍ജ് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി മികച്ച പ്രവര്‍ത്തനം നടത്തിയ എന്യുമറേറ്റര്മാരെയും സൂപ്പര്‍വൈസര്‍മാരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
ഭാരത് സെന്‍സസ് 2027 ന്റെ ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്യുമറേറ്റര്മാരുടെ നേതൃത്വത്തില്‍ വീട് സന്ദര്‍ശനം പുരോഗമിക്കുകയാണ്. സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി പൂരിപ്പിച്ച 34 ചോദ്യങ്ങളുമായി ബന്ധപ്പെട്ട് 30 രെയുള്ള ദിവസങ്ങളില്‍ സെന്‍സസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്ന ഘട്ടമാണ് നിലവില്‍ നടന്നു വരുന്നത്.
ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥന തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി ജില്ലയിലെ സൂപ്പര്‍വൈസറി സര്‍ക്കിളുകള്‍. രണ്ടു സ്ഥാനവും നേടിയത് കാസര്‍ഗോഡ് താലൂക്ക് പരിധിയിലെ സൂപ്പര്‍വൈസറി സര്‍ക്കിളുകളാണ്. ബി.മുഹമ്മദ് ജുനൈദ് സൂപ്പര്‍വൈസറായ മുട്ടത്തൊടി വില്ലേജിലെ (സൂപ്പര്‍വൈസറി സര്‍ക്കിള്‍ നമ്പര്‍ 59) ആണ് സെന്‍സസ് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ ആദ്യം പൂര്‍ത്തിയാക്കിയത്. 1625 വീടുകളിലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കദീജത്ത് സജീന, കദീജത്ത് നാഫിയ, പി.വി.വര്‍ഷ, രേഷ്മ രാജേന്ദ്രന്, അനില്‍ സേവ്യര്‍, വി.നിമിഷ, പി.രഞ്ജിത എന്നിവരാണ് സൂപ്പര്‍വൈസറി സര്‍ക്കിളില്‍ ഗൃഹസന്ദര്‍ശനം നടത്തിയ എന്യുമറേറ്റര്മാര്. ഏഴു ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് സൂപ്പര്‍വൈസറി സര്‍ക്കിളില്‍ ഉള്‍പ്പെട്ടത്
ബി. വിഘ്നേശ്വര സൂപ്പര്‍വൈസറായ നീര്ച്ചാല് വില്ലേജിലെ (സൂപ്പര്‍വൈസറി സര്‍ക്കിള്‍ നമ്പര്‍ രണ്ട്) ആണ് സെന്‍സസ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ രണ്ടാമതായി പൂര്‍ത്തിയാക്കിയത്. 1584 വീടുകളിലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കെ.ശിവപ്രകാശ്, വി.ആര്. പ്രദീപ്കുമാര്‍, പി.അബ്ദുള്‍ സലാം, ശോഭ കെ.ഹിരേമത്, കെ.വീക്ഷിത, എന്‍. വൈഷ്ണി എന്നിവരാണ് സൂപ്പര്‍വൈസറി സര്‍ക്കിളില്‍ ഗൃഹസന്ദര്‍ശനം നടത്തിയ എന്യൂമറേറ്റര്‍മാര്‍. ആറു ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് സൂപ്പര്‍വൈസറി സര്‍ക്കിളില്‍ ഉള്‍പ്പെട്ടത്. ഒന്നാം തീയതി ആരംഭിച്ച എന്യൂമറേഷന് ശനിയാഴ്ച ഉച്ചയോടെ രണ്ടു സൂപ്പര്‍വൈസറി സര്‍ക്കിളുകളിലും പൂര്‍ത്തിയായി.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനായി ജില്ലയെ 2516 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ ആയി തിരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിന്റെയും ചുമതലയുള്ള എന്യുമറേറ്റര്മാര് അതാതു ബ്ലോക്കുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് നമ്പറിടും. ജില്ലയില്‍ അതാതു താലൂക്കുകളിലും മുന്‍സിപ്പാലിറ്റികളിലും സെന്‍സസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 2509 എന്യുമറേറ്റര്മാരും 366 സൂപ്പര്‍വൈസര്‍മാരുമാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
സാങ്കേതിക സഹായത്തിന് ഒന്‍പതു ടെക്നിക്കല്‍ അസിസ്റ്റന്റുമാരുണ്ട്. 40 ഫീല്‍ഡ് ട്രെയിനേഴ്സും ഏഴു സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ജില്ലയിലെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ ജില്ലാ കളക്ടർ അർജുന് പാണ്ഡ്യനും ജില്ലാ സെന്‍സസ് ഓഫീസര്‍ എഡിഎം പി.ഉദയകുമാറുമാണ്. ചാര്‍ജ് ഓഫീസര്‍മാര്‍ താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരും മുന്‍സിപ്പാലിറ്റി തലത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാരുമാണ്.
Tags : Nattuvishesham District News