x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യെ പ​ക​ർ​ത്തി​യ സെ​ൻ​ട്ര​ൽ രാ​ജ​പ്പ​ൻ

വെബ് ഡെസ്ക്
Published: August 18, 2026 11:24 PM IST | Updated: August 18, 2026 11:24 PM IST

രാ​ജ​പ്പ​ൻ പ​ക​ർ​ത്തി​യ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാണകാ​ല​ത്തെ ചിത്രം.

ഇ​ന്ന് ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​നം

ചെ​റു​തോ​ണി: ഇ​ടു​ക്കി​യു​ടെ ച​രി​ത്രം വി​വ​രി​ക്കു​ന്ന സെ​ൻ​ട്ര​ൽ രാ​ജ​പ്പ​ന്‍റെ ഫോ​ട്ടോ​ശേ​ഖ​രം പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ടു​ക്കി ഡാ​മി​ന് കൊ​ലു​മ്പ​ൻ ഭൂ​മി പൂ​ജ ന​ട​ത്തി​യ​തും അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ട​തും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു ചി​ത്ര​ങ്ങ​ളാ​ണ് രാ​ജ​പ്പ​ന്‍റെ ബ്ലാ​ക്ക് ആ​ന്‍റ് വൈ​റ്റ് കാ​മ​റ ഒ​പ്പി​യെ​ടു​ത്ത​ത്.

വൈ​ദ്യു​തി ബോ​ർ​ഡി​നും ഡാം ​നി​ർ​മാ​ണ ക​രാ​റു​കാ​രാ​യ ഹി​ന്ദു​സ്ഥാ​ൻ ക​മ്പ​നി​ക്കും ആ​ദ്യ​ത്തെ ജി​ല്ലാ ക​ള​ക്ട​ർ ബാ​ബു പോ​ളി​നു​മെ​ല്ലാം ചി​ത്ര​മെ​ടു​ക്കാ​ൻ രാ​ജ​പ്പ​നാ​യി​രു​ന്നു ആ​ശ്ര​യം. അ​ന്നൊ​ക്കെ പി​താ​വി​ന്‍റെ കൈ​യി​ൽ തൂ​ങ്ങി സു​നി​ലു​മു​ണ്ടാ​യി​രു​ന്നു.

2008-ൽ ​രാ​ജ​പ്പ​ൻ മ​രി​ച്ച​തോ​ടെ സു​നി​ൽ പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നു. അ​ച്ഛ​ൻ കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ് സു​നി​ൽ. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന് ത​റ​ക്ക​ല്ലി​ട്ട​തു മു​ത​ൽ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി ഡാം ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തു വ​രെ​യു​ള്ള മു​ഴു​വ​ൻ ഫോ​ട്ടോ​യും എ​ടു​ത്ത​ത് രാ​ജ​പ്പ​നാ​യി​രു​ന്നു.

വ​ഞ്ചി​ക്ക​വ​ല​യി​ൽ രാ​ജ​പ്പ​ൻ ആ​രം​ഭി​ച്ച സ്റ്റു​ഡി​യോ 60 വ​ർ​ഷം പി​ന്നി​ട്ട​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഒ​രു​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് സു​നി​ൽ. മാ​താ​വ് രാ​ധ​യും ഭാ​ര്യ മി​നി​യും മ​ക്ക​ളാ​യ ആ​ദി​ത്യ​നും അ​ഭി​ദേ​വും സു​നി​ലി​ന് പ്ര​ചോ​ദ​ന​വു​മാ​യി ഒ​പ്പ​മു​ണ്ട്.

 

Tags : Local News Nattuvishesham Rajappan Idukki

Recent News

Corehub Up