x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​റി​ല്ലെ​ന്ന് ചെ​യ​ര്‍​മാ​ന്‍ സ​മ്മ​തി​ച്ചു: ഉ​മാ തോ​മ​സ്


Published: October 30, 2025 04:31 AM IST | Updated: October 30, 2025 04:31 AM IST

ജി​സി​ഡി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഉ​മാ തോ​മ​സി​നെ, യു​വ​മോ​ര്‍​ച്ച​യു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സു​ര​ക്ഷ​യി​ല്‍ അ​ക​ത്തേ​ക്ക് ക​

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​നാ​യി വി​ട്ടു​ന​ല്‍​കി​യ​തി​ല്‍ സ്‌​പോ​ണ്‍​സ​റു​മാ​യി ജി​സി​ഡി​എ​യ്ക്ക് യാ​തൊ​രു​വി​ധ ക​രാ​റു​മി​ല്ലെ​ന്ന് ചെ​യ​ര്‍​മാ​ന്‍ സ​മ്മ​തി​ച്ച​താ​യി ഉ​മാ തോ​മ​സ് എം​എ​ല്‍​എ. ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​സി​ഡി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ്റ്റേ​ഡി​യം വി​ട്ടു​ന​ല്‍​കി​യ​ത് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണെ​ന്നാ​ണ് ചെ​യ​ര്‍​മാ​ന്‍റെ വി​ശ​ദീ​ക​ര​ണം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് എ​സ്റ്റി​മേ​റ്റോ, 70 കോ​ടി രൂ​പ എ​പ്ര​കാ​ര​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന രേ​ഖ​ക​ളോ ഇ​ല്ല. വി​ഷ​യം ജി​സി​ഡി​എ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന കാ​ര്യം യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ച​താ​യും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

Tags : Uma Thomas MLA Local News Ernakulam

Recent News

Corehub Up