പറപ്പൂർ ഫൊറോന കുടുംബ കൂട്ടായ്മ കൺവൻഷൻ സമുദായജ്വാല 2006ൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.
പറപ്പൂർ: ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾക്കെതിരേ ഒന്നിച്ച് ഉണർന്നു പ്രവർത്തിക്കണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പറപ്പൂർ ഫൊറോന കുടുംബ കൂട്ടായ്മ കൺവൻഷൻ സമുദായജ്വാല 2026ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ആർച്ച്ബിഷപ് പറഞ്ഞു. മാർ ജോസഫ് കുണ്ടുകുളം പാരിഷ് ഹാളിൽ ഫൊറോന വികാരി ഫാ. പോൾ തേയ്ക്കാനത്ത് ഉദ്ഘാടനംചെയ്തു.
പറപ്പൂർ ഫൊറോന കുടുംബ കൂട്ടായ്മ ആനിമേറ്റർ ഫാ. ജോയ് കിടങ്ങൻ, ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. അജിൽ മാങ്ങൻ, അതിരൂപത കുടുംബ കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ജോമി ജോണ്സണ്, അതിരൂപതാ കുടുംബ കൂട്ടായ്മ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് കൂത്തൂർ, സി.എ. റൈജു, സൈമൺ, വിൽസൺ എന്നിവർ പ്രസംഗിച്ചു. ഫാ. ലിജോ ചിറ്റിലപ്പിള്ളി, അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് ട്രഷറർ റോണി അഗസ്റ്റിൻ എന്നിവർ ക്ലാസുകൾ നയിച്ചു.
വടക്കാഞ്ചേരി ഫൊറോന
വടക്കാഞ്ചേരി: ഫൊറോനതല കുടുംബ കൂട്ടായ്മ കൺവൻഷൻ സമുദായ ജ്വാല 2026 ഫൊറോന വികാരി ഫാ. വർഗീസ് തരകൻ ഉദ്ഘാടനംചെയ്തു.
ആനിമേറ്റർ ഫാ. ജിജോ മുരിങ്ങത്തേരി അധ്യക്ഷത വഹിച്ചു. കുടുംബകൂട്ടായ്മ അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ക്ലാസുകൾക്കും ചർച്ചകൾക്കും ഫാ. പോൾ മാളിയമ്മാവ്, അഡ്വ. ബിജു കുണ്ടുകുളം എന്നിവർ നേതൃത്വം നൽകി. അതിരൂപത കൺവീനർ പ്രഫ. ജോർജ് അലക്സ്, ഫൊറോന കൺവീനർ അജയൻ അങ്കമാലി, സെക്രട്ടറി സിജോ തോമസ്, റിജാ വർഗീസ്, ബെന്നി തരകൻ, ജോയ് ചിറ്റിലപ്പിള്ളി, ജോസഫ് പുൽപാറയിൽ, ലിയഷെബിൻ, ഷാജുചീരൻ എന്നിവർ പ്രസംഗിച്ചു.
ചേലക്കര ഫൊറോന
ചേലക്കര: ഫൊറോന കുടുംബ കൂട്ടായ്മ കൺവെൻഷൻ സമുദായ ജ്വാല 2026 ചേലക്കര ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്നു. ഫൊറോന വികാരി ഫാ. ജയ്സൺ പുലിക്കോട്ടിൽ ഉദ്ഘാടനംചെയ്തു. ഫൊറോന ആനിമേറ്റർ ഫാ.ബാസ്റ്റിൻ ആലപ്പാട്ട് അധ്യക്ഷനായിരുന്നു.
അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പള്ളി, രൂപത കൺവീനർ പ്രഫ.ജോർജ് അലക്സ്, അഡ്വ. അജി വർഗീസ്, ഫൊറോന കൺവീനർ സിബി കൊള്ളിക്കൊളവിൽ, സെക്രട്ടറി ഷാജി അനിത്തോട്ടം ട്രഷറർ മേരി വിൻസെന്റ്, കൈക്കാരൻ സാബു ഇട്ടുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.11 ഇടവകകളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുത്തു.
സമുദായ ശക്തീകരണം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽനിന്ന്
കൊട്ടേക്കാട്: ക്രൈസ്തവ സമുദായ ശക്തീകരണം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽനിന്നാണെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കൊട്ടേക്കാട് ഫൊറോനാ കുടുംബ കൂട്ടായ്മ സമുദായ ജ്വാല 2026കണ്‍വൻഷനിൽ പങ്കെടുത്തു സന്ദേശംനൽകുകയായിരുന്നു അദ്ദേഹം.
ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ഫൊറോന ആനിമേറ്റർ ഫാ. ജോജു പൊറുത്തൂർ അധ്യക്ഷത വഹിച്ചു.ഫൊറോനയിലെ 10 ഇടവകളിലെ 160 കുടുംബ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളുടെ കണ്‍വൻഷനിൽ ഫാ. ബെൻവിൻ തട്ടിൽ, സി.ടി. ജോയ്, കൺവീനർ ജോമോൻ കൊള്ളന്നൂർ, സെക്രട്ടറി മെറ്റിൽഡ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ഫാ. റോയ് ജോസഫ് വടക്കൻ, എൻ. പി. ജാക്സണ് എന്നിവർ ക്ലാസുകൾ നയിച്ചു.
Tags : Mar Thazhath nattuvishesham local news