പ്രതീകാത്മക ചിത്രം
അടൂര്‍: പൊലിസുകാരുടെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ കഴിയുന്ന പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് സിപിഎം നേതാവും പികെഎസ് ജില്ലാ ട്രഷററുമായ എ.ആര്. അജീഷ് കുമാർ.
പൊലിസ് മര്‍ദനത്തില്‍ യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്നുവെന്നാരോപിച്ച് പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടൂര്‍ ഡവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് വിവാദ പ്രസംഗം നടത്തിയത്.
പോക്സോ കേസില്‍ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലിസ് സംഘം യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചുവെന്നാണ് ആരോപണം.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനുവും പ്രതിഷേധ യോഗത്തിൽ രൂക്ഷവിമര്‍ശനമാണ് പൊലിസിനെതിരെ ഉന്നയിച്ചത്.