പ്രതീകാത്മക ചിത്രം
പൂവത്തിളപ്പ്: പള്ളിക്കത്തോട്, അകലക്കുന്നം, കൊഴുവനാൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം. പൂവത്തിളപ്പുവഴി വൈറ്റില ഹബ്ബിലേക്ക് കെഎസ്ആർടിസി ബസ് സർവീസിന് തുടക്കം.
എംഎൽഎമാരായ ചാണ്ടി ഉമ്മൻ, റോണി കെ. ബേബി, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ്, പൂവത്തിളപ്പ് വാർഡംഗം ഷിന്റോ കൊച്ചുപുരയ്ക്കൽ എന്നിവരുടെ ഇടപെടലിലാണ് സർവീസ് ആരംഭിക്കുന്നത്.
റാന്നിയിൽനിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ് മണിമല, പള്ളിക്കത്തോട്, പൂവത്തിളപ്പ്, കൊഴുവനാൽ, പാലാ, രാമപുരം, കൂത്താട്ടുകുളം, പിറവംവഴി രാവിലെ 10ന് വൈറ്റില ഹബ്ബിലെത്തും. വൈകുന്നേരം അഞ്ചിന് വൈറ്റിലയിൽനിന്ന് പുറപ്പെട്ട് ഇതേ റൂട്ടിൽ രാത്രി 8.30ന് റാന്നിയിലെത്തും. പൂവത്തിളപ്പിൽ രാവിലെ 7.10നും രാത്രി 7.30നും ബസ് എത്തും.