കബനി പുഴയില്‍ കാണാതായ ചന്ദ്രനെ കണ്ടെത്താന്‍ അഗ്നിരക്ഷാസേന തെരച്ചില്‍ നടത്തുന്നു.
പുല്‍പ്പള്ളി: വെട്ടത്തൂര്‍ പുഴയില്‍ ചങ്ങാടം മറിഞ്ഞ് കാണാതായ ചന്ദ്രനെ കണ്ടെത്താന്‍ മൂന്നാംദിവസവും നടത്തിയ തെരച്ചില്‍ വിഫലം. ബത്തേരി, മാനന്തവാടി അഗ്നിരക്ഷായൂണിറ്റ്, വനംവകുപ്പ്, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ തെരച്ചിലില്‍ പങ്കാളികളായി.
വെട്ടത്തൂര്‍ മുതല്‍ കൊളവള്ളി വരെയുള്ള പ്രദേശങ്ങളിലാണ് തെരച്ചില്‍ നടത്തിയത്. ശക്തമായ മഴയെത്തുടര്‍ന്ന് കബനിപ്പുഴയില്‍ ഒഴുക്ക് ശക്തമായത് തെരച്ചില്‍ ദുഷ്കരമാക്കിയിരിക്കുകയാണ്.
തുര്‍ക്കി ജീവന്‍രക്ഷാസമിതി ഇന്നത്തെ തെരച്ചിലിന്റെ ഭാഗമാകും. കര്‍ണാടകയുമായി ബന്ധപ്പെട്ട് വെട്ടത്തൂര്‍, തേന്മാവിന്കടവ്, ബൈരക്കുപ്പ, മരക്കടവ്, കൃഗന്നൂര്‍, കൊളവള്ളി ഭാഗങ്ങളിലും വിവിധ സംഘങ്ങളായി തെരച്ചില്‍ നടത്തുമെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അറിയിച്ചു.