പ്രതീകാത്മക ചിത്രം
അടൂർ: നഗരസഭാ പരിധിയിലെ തട്ടുകടകൾ, പൊരിപ്പുകടകൾ, ചിപ്സ് കടകൾ എന്നിവിടങ്ങളിൽ അടൂർ നഗരസഭാ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പറക്കോട് മുതൽ അടൂർ വരെയുള്ള നഗരസഭാ പരിധിയിലെ വിവിധ സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
പരിശോധനയിൽ അടൂരിൽ പ്രവർത്തിക്കുന്ന മലബാർ ചിപ്സ് എന്ന സ്ഥാപനത്തിൽനിന്ന് 40 കിലോഗ്രാം പഴകിയതും ഉപയോഗശൂന്യവുമായ എണ്ണ പിടിച്ചെടുത്തു. എംജി ബേക്കറി ആൻഡ് ചിപ്സ് എന്ന സ്ഥാപനത്തിൽനിന്ന് 35 കിലോഗ്രാം പഴകിയതും ഉപയോഗശൂന്യവുമായ എണ്ണപിടിച്ചെടുത്തു.
ക്ലീൻസിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡാണ് പരിശോധന നടത്തിയത്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, കവിത, അമൽ, മിനി എന്നിവരും നഗരസഭാ ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യൂസ്, മാത്യൂസ് കുട്ടി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.