കാഞ്ചിയാർ ഗവ. ട്രൈബൽ എൽപി സ്കൂളിൽ ഡിജിറ്റിൽ സാക്ഷരതാ ശില്പശാല സ്വരാജ് പബ്ലിക്ക് ലൈബ്രേറിയൻ കെ.ജി. സുഗതകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ചിയാർ: കാഞ്ചിയാർ ഗവ. ട്രൈബൽ എൽപി സ്കൂളിൽ ലോക സാക്ഷരതാ ദിനാചരണമാചരിച്ചു. സ്വരാജ് പബ്ലിക് ലൈബ്രറിയുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളജിലെ കംപ്യൂട്ടർ ബിരുദ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് ഡിജിറ്റൽ സാക്ഷരതാ ശില്പശാല സംഘടിപ്പിച്ചത്.
കുട്ടിക്കാനം മരിയൻ കോളജിലെ കംപ്യൂട്ടർ ബിരുദ വിദ്യാർഥികളായ ജിയന്ന ജയിംസ്, ബിജിൻ ബിജു, ബിജിൽ ബിജു, കെ.ബി. അഭിഷേക്, ഫ്ലമിങ് ബി. വിത്സൻ, വിയാനി കുര്യൻ എന്നിവർ ശില്പശാല നയിച്ചു.
പ്രധാനാധ്യാപിക ലിൻസി ജോർജ്, സ്വരാജ് പബ്ലിക് ലൈബ്രറി ഭാരവാഹികളായ കെ.ജി. സുഗതകുമാർ, മാത്യു കിഴക്കേമുറി , എം.വി. മനോജ്, ജോൺ ചിറമേൽ , അധ്യാപകരായ ലിബിയ ജയിംസ്, ജിയോ സെബാസ്റ്റ്യൻ, അനുഷ ഷാജി, അമലു മാത്യു, വിഷ്ണു ഗോപാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ജിൽബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.