അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിന്റെ (എസ്ഡി) ശതാബ്ദിയോടനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ് വിന്‍സെന്റ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന കാരു
കോതമംഗലം: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിന്റെ (എസ്ഡി) ശതാബ്ദിയോടനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ് വിന്‍സെന്റ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കാരുണ്യത്തിന്റെ ആഘോഷ പരിപാടികളുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തി. പ്രൊവിന്‍സിന്റെ പരിധിയിലുള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങള്ക്കൊപ്പമാണ് ആഘോഷം നടന്നത്.
ചാപ്പലില്‍ ഒരുമിച്ചുള്ള പ്രാര്‍ഥനയ്ക്കു ശേഷം വിവിധ കലാപരിപാടികള്‍, സമ്മാനവിതരണം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
എസ്ഡി സന്യാസ സമൂഹത്തിന് അസ്ഥിത്വം നല്കുന്ന യജമാനന്മാരാണു തങ്ങളില്‍ ദൈവം ഭരമേല്പ്പിച്ച അഗതികളെന്ന ബോധ്യമാണ് ഓരോ സന്യാസിനിയെയും നയിക്കുന്നതെന്നു പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ കൊച്ചുറാണി സന്ദേശത്തില്‍ പറഞ്ഞു. ആഘോഷങ്ങളുടെ രണ്ടാം ഘട്ടമായി 27ന് പ്രൊവിന്‍സിലെ വിവിധ മേഖലകളില്‍ ശുശ്രൂഷ സ്വീകരിക്കുന്ന ഭിന്നശേഷിക്കാരുടെയും മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെയും സംഗമം നടത്തും. നവംബര്‍ 21നാണു ശതാബ്ദി ആഘോഷങ്ങളുടെ സമാപനം.