x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​നം ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന്


Published: July 20, 2026 10:59 PM IST | Updated: July 20, 2026 10:59 PM IST

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പം മി​​ഷ​​ന്‍​ലീ​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള 38-ാമ​​ത് അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​നം ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് ന​​ട​​ക്കും. 31ന് ​​ആ​​ര്‍​പ്പൂ​​ക്ക​​ര ചെ​​റു​​പു​​ഷ്പം പ​​ള്ളി​​യി​​ല്‍ തീ​​ര്‍​ഥാ​​ട​​ന​​ത്തി​​നൊ​​രു​​ക്ക​​മാ​​യി മി​​ഷ​​ന്‍​ലീ​​ഗ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പി​​ലി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍ പ്രാ​​ര്‍​ഥ​​ന ന​​ട​​ക്കും. തു​​ട​​ര്‍​ന്ന് അ​​ല്‍​ഫോ​​ന്‍​സാ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്ക് പ​​താ​​ക പ്ര​​യാ​​ണ​​വും ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്ത​​ലും ന​​ട​​ക്കും. കു​​ട​​മാ​​ളൂ​​ര്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്രം ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഫാ.​​ഡോ. ജോ​​യി മം​​ഗ​​ല​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും.

ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് രാ​​വി​​ലെ 5.45ന് ​​ച​​ങ്ങ​​നാ​​ശേ​​രി, തു​​രു​​ത്തി മേ​​ഖ​​ല​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള തീ​​ര്‍​ഥാ​​ട​​നം പാ​​റേ​​ല്‍ മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ക്കും. പ​​ള്ളം, കോ​​ട്ട​​യം വ​​ഴി തീ​​ര്‍​ഥാ​​ട​​ക​​ര്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് അ​​ല്‍​ഫോ​​ന്‍​സാ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രും.
കു​​റു​​മ്പ​​നാ​​ടം മേ​​ഖ​​ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള തീ​​ര്‍​ഥാ​​ട​​നം രാ​​വി​​ലെ 10.30ന് ​​കോ​​ട്ട​​യം സി​​എം​​എ​​സ് ഹൈ​​സ്കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ എ​​ത്തി​​ച്ചേ​​ര്‍​ന്ന് ചു​​ങ്കം, വാ​​രി​​ശേ​​രി വ​​ഴി കു​​ട​​മാ​​ളൂ​​ര്‍ വ​​ഴി പ​​ള്ളി​​യി​​ല്‍ എ​​ത്തി വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം ജ​​ന്മ​​ഗൃ​​ഹം സ​​ന്ദ​​ര്‍​ശി​​ക്കും.

കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ല​​യി​​ലെ തീ​​ര്‍​ഥാ​​ട​​ക​​ര്‍ രാ​​വി​​ലെ 6.45ന് ​​പ​​ന​​മ്പാ​​ലം സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് ചാ​​പ്പ​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ ഒ​​ത്തു​​ചേ​​ര്‍​ന്ന് ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്ക് തീ​​ര്‍​ഥാ​​ട​​നം ന​​ട​​ത്തും. അ​​തി​​ര​​മ്പു​​ഴ മേ​​ഖ​​ലാ തീ​​ര്‍​ഥാ​​ട​​നം അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന പ​​ള്ളി, വെ​​ട്ടി​​മു​​ക​​ള്‍, കോ​​ട്ട​​യ്ക്കു​​പു​​റം, ചെ​​റു​​വാ​​ണ്ടൂ​​ര്‍ പ​​ള്ളി​​ക​​ളി​​ല്‍​നി​​ന്നും ആ​​രം​​ഭി​​ച്ച് ആ​​ര്‍​പ്പൂ​​ക്ക​​ര അ​​മ്പ​​ല​​ക്ക​​വ​​ല​​യി​​ല്‍ ഒ​​ത്തു​​ചേ​​ര്‍​ന്ന് ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്ക് പോ​​കും.

കോ​​ട്ട​​യം, നെ​​ടും​​കു​​ന്നം, മ​​ണി​​മ​​ല, തൃ​​ക്കൊ​​ടി​​ത്താ​​നം, ചെ​​ങ്ങ​​ന്നൂ​​ര്‍ മേ​​ഖ​​ലാ തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ൾ 8.45ന് ​​കോ​​ട്ട​​യം സി​​എം​​എ​​സ് ഹൈ​​സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍​നി​​ന്നും എ​​ട​​ത്വ, ആ​​ല​​പ്പു​​ഴ, ച​​മ്പ​​ക്കു​​ളം, പു​​ളി​​ങ്കു​​ന്ന്, മു​​ഹ​​മ്മ മേ​​ഖ​​ല തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ള്‍ 10.20ന് ​​മാ​​ന്നാ​​നം ആ​​ശ്ര​​മം മൈ​​താ​​ന​​ത്തു​​നി​​ന്നും ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്ക് പു​​റ​​പ്പെ​​ടും.
അ​​മ്പൂ​​രി, തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം-​​ആ​​യൂ​​ര്‍ മേ​​ഖ​​ല​​ക​​ളി​​ല്‍​നി​​ന്നു​​ള്ള തെ​​ക്ക​​ന്‍​മേ​​ഖ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍ എ​​ത്തി​​ച്ചേ​​രു​​ന്ന സ​​മ​​യം അ​​നു​​സ​​രി​​ച്ച് മ​​റ്റു മേ​​ഖ​​ല​​ക​​ളു​​ടെ തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ളോ​​ടാ​​പ്പം ചേ​​ര്‍​ന്ന് ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലെ​​ത്തി​​ച്ചേ​​രും.

കു​​ട​​മാ​​ളൂ​​ര്‍ പ​​ള്ളി​​യി​​ലും
ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന

കു​​ട​​മാ​​ളൂ​​ര്‍ പ​​ള്ളി​​യി​​ല്‍ ഒ​​ന്നി​​ന് രാ​​വി​​ലെ 5.15നും 10.30​​നും 12നും 3.15​​നും അ​​ല്‍​ഫോ​​ന്‍​സാ ഭ​​വ​​നി​​ല്‍ രാ​​വി​​ലെ 7.15നും 9.45​​നും 12നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നും മൂ​​ന്നി​​നും മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ല്‍ രാ​​വി​​ലെ 10.15നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. അ​​ല്‍​ഫോ​​ന്‍​സാ ഭ​​വ​​നി​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മ​​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം എ​​ന്നി​​വ​​ര്‍ സ​​ന്ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍​കും.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up