x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ ച​ങ്ങ​നാ​ശേ​രി​ ഡി​പ്പോ താ​ത്കാ​ലി​ക​മാ​യി തു​റ​ന്നു

വെബ് ഡെസ്ക്
Published: August 22, 2026 01:11 AM IST | Updated: August 22, 2026 01:11 AM IST

നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്‌​റ്റേ​ഷ​ന്‍ താ​ത്കാലികമായി തു​റ​ന്ന് ബ​സു​ക​ള്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍.

ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​ത്തി​ലെ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് താ​ത്കാ​ലി​ക​മാ​യി​ തു​റ​ന്നു. തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വേ​ശി​ച്ച് യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്ത​ശേ​ഷം കോ​ട്ട​യ​ത്തേ​ക്കു പോ​കു​ന്ന​താ​ണ് പ​രി​ഷ്‌​കാ​രം. നേ​ര​ത്തേയു​ള്ള വേ ​ഔ​ട്ടി​ലൂ​ടെ പ്ര​വേ​ശി​ച്ച് വേ ​ഇ​ന്നി​ലൂ​ടെ ബ​സു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​താ​ണ് ക്ര​മീ​ക​ര​ണം.

സ്റ്റാ​ന്‍​ഡി​നു പു​റ​ത്തു​നി​ന്ന് ഒ​രു കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ന്‍ തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​നു​ള്ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യും സ്റ്റാ​ന്‍​ഡി​നു പു​റ​ത്ത് ബ​സ് കാ​ത്തു​നി​ന്ന യാ​ത്ര​ക്കാ​രോ​ട് വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

മു​ന്‍​കൂ​ര്‍ അ​റി​യി​പ്പി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് അ​റി​യാ​തെ കോ​ട്ട​യ​ത്തേ​ക്കു പോ​കേ​ണ്ട പ​ല യാ​ത്ര​ക്കാ​രും പു​റ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ ബ​സ് കാ​ത്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ല​ത്തെ പ​ത്ര​ങ്ങ​ളി​ലാ​ണ് സ്റ്റാ​ന്‍​ഡി​ലെ ക്ര​മീ​ക​ര​ണം അ​റി​യി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​ മാ​ത്ര​മേ സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ ബ​സ് പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ.
ഡി​പ്പോ​യ്ക്കു പു​റ​ത്തു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ സ്റ്റോ​പ്പ് ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് ബോ​ര്‍​ഡ് പ​തി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Tags : Nattuvishesham District News Changanassery Onam rush

Recent News

Corehub Up