x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ​​വ​​ര്‍​ഷം ഉ​​ദ്ഘാ​​ട​​നം നാ​​ളെ കു​​റു​​മ്പ​​നാ​​ട​​ത്ത്


Published: January 16, 2026 10:33 PM IST | Updated: January 16, 2026 10:33 PM IST

ച​​ങ്ങ​​നാ​​ശേ​​രി: സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ​​വ​​ര്‍​ഷം - 2026 ന്‍റെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഫൊ​​റോ​​നാ​​പ​​ള്ളി​​യി​​ലെ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ന​​ഗ​​റി​​ല്‍ ന​​ട​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മി​​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ക്രി​​സ്ത്യ​​ന്‍ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍​ക്കാ​​യു​​ള്ള പ​​ഠ​​ന ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​നാ​​യി​​രു​​ന്ന റി​​ട്ട. ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ പ്ര​​ഭാ​​ഷ​​ണ​​വും അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.

കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ​​പ​​ള്ളി വി​​കാ​​രി റ​​വ. ഡോ. ​​ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്, യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​​സാ​​വി​​യോ മാ​​നാ​​ട്ട് പ​​താ​​ക​​യു​​യ​​ര്‍​ത്തും. അ​​തി​​രൂ​​പ​​ത പി​​ആ​​ര്‍​ഒ അ​​ഡ്വ. ജോ​​ജി ചി​​റ​​യി​​ല്‍ പ്ര​​മേ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും. അ​​തി​​രൂ​​പ​​താ പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​രേ​​ഖാ മാ​​ത്യൂ​​സ്, അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍, ഫാ. ​​ജേ​​ക്ക​​ബ് കാ​​ട്ട​​ടി, ഫാ. ​​ജ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ല്‍, ബി​​നു ഡൊ​​മ​​നി​​ക് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ന്മാ​​രാ​​യി സ്ഥാ​​ന​​മേ​​റ്റ അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ള്‍, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി ടോം ​​ജോ​​സ​​ഫ് ക​​ള​​രി​​പ്പ​​റ​​മ്പി​​ല്‍, യു​​വ​​ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തി​​നി​​ധി ജോ​​ളി ജോ​​സ​​ഫ് മ​​ഠ​​ത്തി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​രെ ആ​​ദ​​രി​​ക്കും.

വി​​വി​​ധ ന​​സ്രാ​​ണി ക​​ലാ​​രൂ​​പ​​ങ്ങ​​ളു​​ടെ അ​​വ​​ത​​ര​​ണ​​വും യു​​വ​​ജ​​ന​​ങ്ങ​​ള്‍ നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന റൂ​​ഹ ബാ​​ന്‍റി​​ന്‍റെ സം​​ഗീ​​ത​​വി​​രു​​ന്നും ന​​സ്രാ​​ണി ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ള്‍​ക്കൊ​​ണ്ടൊ​​രു​​ക്കി​​യ സ്‌​​നേ​​ഹ​​വി​​രു​​ന്നു​​മു​​ണ്ടാ​​യി​​രി​​ക്കും. വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലും നി​​ന്നു​​ള്ള അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ളും സം​​ബ​​ന്ധി​​ക്കും. അ​​തി​​രൂ​​പ​​താ​​ത​​ല സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ ക​​മ്മി​​റ്റി​​യും കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ​​ പള്ളി​​യി​​ലെ കൈ​​ക്കാ​​ര​​ന്മാ​​രും വി​​വി​​ധ​​ ഭാ​​ര​​വാ​​ഹി​​ക​​ളും പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കും.

Tags : Community Empowerment nattuvishesham local news

Recent News

Corehub Up