x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​വ​ളം വി​ലവ​ര്‍​ധന: ന​ട​പ​ടി വേണമെന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: September 22, 2026 01:17 AM IST | Updated: September 22, 2026 01:17 AM IST

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​നാ ക​ണ്‍​വെ​ന്‍​ഷ​ന്‍ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ത്വ: ഭൗ​മ ​പ്ര​ത്യേ​ക​ത​ക​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും അ​ട​ക്കം ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ളെ ത​ര​ണം ചെ​യ്ത് കൃ​ഷി ഇ​റ​ക്കു​ക​യും ഉ​ത്പാ​ദ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രെ തീ​ര്‍​ത്തും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന സ്ഥി​തി വി​ശേ​ഷ​മാ​ണ് രാ​സ​വ​ള​ത്തി​ന്‍റെ ഭീ​മ​മാ​യ വി​ലവ​ര്‍​ധ ന​യി​ലൂ​ടെ സം​ജാ​ത​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്. ക്ലി​പ്ത​മാ​യ സ​മ​യ​ത്തി​നു ചെ​ടി​ക​ള്‍​ക്ക് വ​ളം ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം വ​ള​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ്ര​തി​സ​ന്ധി​യു​ടെ ആ​ഘാ​തം ഏ​റെ വ​ർ​ധി​പ്പി​ക്കു​ന്നു.

വി​ളശോ​ഷ​ണ​ത്തി​നും ഉ​ത്പാ​ദ​ന ഇ​ടി​വി​നും ഇ​ത് കാ​ര​ണ​മാ​കു​ന്നു.

രാ​സ​വ​ളം വി​ല​യി​ലെ ഭീ​മ​മാ​യ വ​ര്‍​ധന​വി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നും വ​ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ഉ​ത​കു​ന്ന ആ​ശ്വാ​സന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​ന ക​ണ്‍​വെ​ന്‍​ഷ​ന്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍​ക്ക് അ​റു​തി വ​രു​ത്താ​നു​ത​കു​ന്ന പ്രാ​യോ​ഗി​ക ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നും സം​സ്ഥാ​ന​ത്ത്നി​ന്നു​ള്ള പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ക്കാ​നും വി​ഷ​യ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര സ്വ​ഭാ​വം കേ​ന്ദ്ര രാ​സ​വ​ളം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​നും സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ്ലോ​ബ​ല്‍ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ട്ട എ​ട​ത്വ ഫൊ​റോ​ന ക​ണ്‍​വെ​ന്‍​ഷ​ന്‍ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ത്വ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ, അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി കു​ഞ്ഞ് ക​ള​പ്പു​ര, വ​ര്‍​ഗീ​സ് മാ​ത്യു, മാ​ര്‍​ട്ടി​ന്‍ ക​ള​ങ്ങ​ര, സോ​ജ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, മീ​നു സോ​ബി, സു​നി​താ മോ​ന​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up