x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യും ദേ​വ​സ്വം മ​ന്ത്രി​യും ഇ​ട​പെ​ട​ണം: അ​യ്യ​പ്പ ധ​ര്‍​മ​പ​രി​ഷ​ത്ത്

വെബ് ഡെസ്ക്
Published: September 22, 2026 10:45 PM IST | Updated: September 22, 2026 10:45 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യും ദേ​വ​സ്വം മ​ന്ത്രി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ശ​ബ​രി​മ​ല ശ്രീ​അ​യ്യ​പ്പ ധ​ര്‍​മപ​രി​ഷ​ത്ത് ദേ​ശീ​യ നി​ര്‍​വാ​ഹ​ക​സ​മി​തി.

ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്്ച​യാ​ണ് കാ​ണി​ക്കു​ന്ന​ത്. എ​ല്ലാ മാ​സ​വും തീ​ര്‍​ഥാ​ട​ക​രെ​ത്തു​മെ​ന്ന​റി​ഞ്ഞി​ട്ടും പ്ര​ധാ​ന വ​ഴി​പാ​ടാ​യ അ​പ്പ​വും അ​ര​വ​ണ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്കു കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്.
ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചുവി​ട്ട് ബ​ദ​ല്‍ സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നാ​കു​ന്നി​ല്ലെ​ങ്കി​ല്‍ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് തീ​ര്‍​ഥാ​ട​ക​ര്‍ ദു​രി​ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​എ​ന്‍. രാ​ജ​ശേ​ഖ​ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​യ​ര്‍​ക്കു​ന്നം രാ​മ​ന്‍ നാ​യ​ര്‍, ചീ​ഫ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ച​വ​റ സു​രേ​ന്ദ്ര​ന്‍​പി​ള്ള, തി​രു​പ്പൂ​ര്‍ മു​ര​ളി, പ​ര​വൂ​ര്‍ വി.​ജെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍​നാ​യ​ര്‍, എ​സ്.​ജി.​ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ ബു​ദ്ധി​മു​ട്ടി​ലെ​ന്ന്

പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡും ദേ​വ​സ്വം മ​ന്ത്രി​യും ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ര​ണം ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

ശ​ബ​രി​മ​ല​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ക​ഴി​യു​ന്നില്ലെ​ങ്കി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റിന് വി​ട്ടു​കൊ​ടു​ക്ക​ണം. ഭ​ക്ത​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നാ​ല്‍ ബി​ജെ​പി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും അ​നൂ​പ് ആ​ന്‍റണി പ​റ​ഞ്ഞു.

ക​ന്നി​മാ​സ പു​ജാകാ​ല​ത്ത് ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​പ്പ​വും അ​ര​വ​ണ​യും ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​ന് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ള്‍ അ​പ​ഹാ​സ്യ​മാ​ണ്. പ​മ്പ​യി​ല്‍ കെ​ട്ട് നി​റ​യ്ക്കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​വ​ശ്യ​മാ​യ നാ​ളീ​കേ​രംപോ​ലും ല​ഭ്യ​മാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ല്ല. ആ​വ​ശ്യ​ത്തി​ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

മ​ണ്ഡ​ല മ​ക​ര​വി​ള​ക് തീ​ര്‍​ഥാ​ട​ന കാ​ല​ത്തി​ന് ര​ണ്ടു മാ​സം മാ​ത്രം ശേ​ഷി​ക്കെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യും പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യ​ല്ലാ​തെ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് ക​രു​താ​നാ​വി​ല്ല. ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ക്കാ​ള്‍ കു​ത്ത​ഴിഞ അ​വ​സ്ഥ​യ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​നൂ​പ് ആ​ന്‍റ​ണി കു​റ്റ​പ്പെ​ടു​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Sabarimala

Recent News

Corehub Up