സജിതയുടെ ബന്ധുക്കളെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആശ്വസിപ്പിക്കുന്നു.
പൂക്കോട്ടുംപാടം: മലവെള്ളപ്പാച്ചിലില്‍ കാണാതായ ടി.കെ. കോളനി സ്വദേശി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയ്ക്കാ (26) യുള്ള തിരച്ചില്‍ തുടരുന്നതിനിടെ ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രിയെത്തി.
സജിതയുടെ കുടുംബാഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എ.പി. അനില്‍കുമാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എംഎല്‍എമാരായ ആര്യാടന് ഷൗക്കത്ത്, ടി.പി. അഷ്റഫലി, വി.എസ്. ജോയ്, ജില്ലാ കളക്ടര്‍ വിനോദ് ഗോയല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി.എ. ജബ്ബാര്‍ ഹാജി,സബ് കളക്ടര്‍ സാക്ഷി മോഹന്‍ എന്നിവര്‍ മുഖ്യമന്തിയോടൊപ്പമുണ്ടായിരുന്നു.
മഴയില്ലാതിരുന്നിട്ടും കോട്ടപ്പുഴയില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്. ഇതുമുന്‍കൂട്ടി കാണാന്‍ കഴിയുന്നതായിരുന്നില്ല. സഞ്ചാരികളായ 50ലധികം ആളുകളെ നാട്ടുകാര്‍ രക്ഷിച്ചു. ഇല്ലെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുമായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേരാണ് മലവെള്ളപ്പാച്ചിലില്‍പ്പെട്ടത്. ഇതില്‍ അഞ്ച് പേരുടെ മൃതദേഹം ഞായറാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചയുമായി കണ്ടെത്തിയിരുന്നു.
Tags : Nattuvishesham Districtnews Deepikanews Chief Minister