x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​​ഫ് മി​​നി​​സ്റ്റേ​​ഴ്സ് മെ​​ഗാ ക്വി​​സ് ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെ


Published: February 1, 2026 04:57 AM IST | Updated: February 1, 2026 04:57 AM IST

കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ചീ​​ഫ് മി​​നി​​സ്റ്റേ​​ഴ്സ് മെ​​ഗാ ക്വി​​സി​​ന്‍റെ ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെ കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ല്‍ ന​​ട​​ക്കും. സ്‌​​കൂ​​ള്‍​ത​​ല മ​​ത്സ​​ര​​ങ്ങ​​ള്‍ രാ​​വി​​ലെ 10നും ​​കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള മ​​ത്സ​​രം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു​​മാ​​ണ് ആ​​രം​​ഭി​​ക്കു​​ക.

ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും പ്രാ​​ഥ​​മി​​ക​​ത​​ല​​ത്തി​​ലു​​ള്ള മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം അ​​വ​​സാ​​ന റൗ​​ണ്ടി​​ല്‍ ആ​​റു ടീ​​മു​​ക​​ള്‍ മാ​​റ്റു​​ര​​യ്ക്കും. മ​​ത്സ​​രം കാ​​ണാ​​നെ​​ത്തു​​ന്ന​​വ​​ര്‍​ക്കും ശ​​രി​​യു​​ത്ത​​രം പ​​റ​​ഞ്ഞ് സ​​മ്മാ​​നം നേ​​ടാ​​ന്‍ അ​​വ​​സ​​ര​​മു​​ണ്ട്. ജി​​ല്ല​​യി​​ലെ നാ​​ലു വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്നാ​​യി ര​​ണ്ടു പേ​​ര​​ട​​ങ്ങു​​ന്ന 40 ടീ​​മു​​ക​​ളാ​​ണ് സ്‌​​കൂ​​ള്‍​ത​​ല മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. കോ​​ള​​ജു​​ക​​ളി​​ല്‍​നി​​ന്ന് 232 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ 116 ടീ​​മു​​ക​​ളി​​ലാ​​യി മ​​ത്സ​​രി​​ക്കും.

ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ലെ വി​​ജ​​യി​​ക​​ള്‍ സം​​സ്ഥാ​​ന​​ത​​ല മ​​ത്സ​​ര​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടും. സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ​​യി​​ല്‍ സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ ഒ​​ന്നാം​​സ്ഥാ​​നം നേ​​ടു​​ന്ന ടീ​​മി​​ന് അ​​ഞ്ചു ല​​ക്ഷം രൂ​​പ സ​​മ്മാ​​നം ല​​ഭി​​ക്കും. ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് യ​​ഥാ​​ക്ര​​മം മൂ​​ന്നു ല​​ക്ഷം രൂ​​പ​​യും ര​​ണ്ടു ല​​ക്ഷം രൂ​​പ​​യും ല​​ഭി​​ക്കും.
കോ​​ള​​ജു​​ക​​ള്‍​ക്കു​​ള്ള സം​​സ്ഥാ​​ന​​ത​​ല മ​​ത്സ​​ര​​ത്തി​​ലെ ആ​​ദ്യ മൂ​​ന്നു സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് യ​​ഥാ​​ക്ര​​മം മൂ​​ന്നു ല​​ക്ഷം രൂ​​പ, ര​​ണ്ടു ല​​ക്ഷം രൂ​​പ, ഒ​​രു ല​​ക്ഷം രൂ​​പ എ​​ന്നി​​ങ്ങ​​നെ ല​​ഭി​​ക്കും. ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍-​​പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍​സ് വ​​കു​​പ്പ്, പൊ​​തു വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

Tags : nattu vishesham Chief Minister's Mega Quiz

Recent News

Corehub Up