x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളും കൃ​ഷി​യി​ലേ​ക്ക്, അ​ധ്യാ​പ​ക സ​മ്മേ​ള​നം ഇ​ന്ന്

വെബ് ഡെസ്ക്
Published: September 7, 2026 10:25 PM IST | Updated: September 7, 2026 10:25 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: ഇ​ളം ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും കാ​ര്‍​ഷി​ക​രം​ഗ​ത്ത് പു​ത്ത​നു​ണ​ര്‍​വ് പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് പാ​ലാ രൂ​പ​ത സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി രൂ​പ​ത കോ​ര്‍​പ​റേ​റ്റീ​വ് എ​ഡ്യു​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന കു​ട്ടി​ക​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ര​ണ്ടി​ന് ബി​ഷ​പ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

രൂ​പ​ത​യു​ടെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും ചി​ല്‍​ഡ്ര​ൻ‍ സ്ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്ബ് ചു​മ​ത​ല​ക്കാ​രാ​യ അ​ധ്യാ​പ​ക​രു​ടെ സ​മ്മേ​ള​ന​വും സ്‌​കൂ​ള്‍ കാ​മ്പ​സു​ക​ളി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള പ​ച്ച​ക്ക​റി​തൈ​ക​ളു​ടെ സൗ​ജ​ന്യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​യു​ടെ സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍, അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഫ്രാ​ന്‍​സീ​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​യ്ക്ക​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. റി​ട്ട​യേ​ഡ് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഷേ​ര്‍​ളി സ​ഖ​റി​യ നൂ​ത കാ​ര്‍​ഷി​ക മു​റ​ക​ളെ സം​ബ​ന്ധി​ച്ച് ക്ലാ​സെ​ടു​ക്കും.

Tags : Farming NattuVishesham DistrictNews

Recent News

Corehub Up