x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ങ്ങം പി​റ​ന്നു, ഓ​ണം മൂ​ഡി​ല്‍ നാ​ടും ന​ഗ​ര​വും

വെബ് ഡെസ്ക്
Published: August 17, 2026 11:37 PM IST | Updated: August 17, 2026 11:37 PM IST

കോ​​ട്ട​​യം മാ​​ര്‍​ക്ക​​റ്റി​​ലെ ഒ​​രു ഓ​​ണ​​വ​​സ്ത്ര​​ക്ക​​ട.

കോ​​ട്ട​​യം: ചി​​ങ്ങം പി​​റ​​ന്ന​​തോ​​ടെ ഓ​​ണ​​ത്തെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ നാ​​ടും ന​​ഗ​​ര​​വും ഒ​​രു​​ങ്ങി. ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം വി​​പ​​ണി​​ക​​ളി​​ല്‍ അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. നാ​​ട്ടി​​ലെ​​ങ്ങും ഓ​​ണാ​​ഘോ​​ഷ​​വും തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ഈ ​​ആ​​ഴ്ച അ​​വ​​സാ​​ന​​ത്തോ​​ടെ സ്‌​​കൂ​​ളു​​ക​​ളി​​ലും വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ഓ​​ണാ​​ഘോ​​ഷ​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും. 26നാ​​ണു തി​​രു​​വോ​​ണം.

നാ​​ടും ന​​ഗ​​ര​​വും ഓ​​ണ​​ത്തി​​ര​​ക്കി​​ലേ​​ക്ക് ചു​​വ​​ടു​​വ​​ച്ച​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​പ​​ണി​​യി​​ല്‍ ആ​​ക​​ര്‍​ഷ​​ക​​മാ​​യ വി​​ല​​ക്കി​​ഴി​​വു​​ക​​ളോ​​ടെ​​യും സ​​മ്മാ​​ന​​പ​​ദ്ധ​​തി​​ക​​ളോ​​ടെ​​യും വി​​വി​​ധ മേ​​ള​​ക​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ചി​​ങ്ങം പി​​റ​​ന്ന​​തോ​​ടെ മേ​​ള​​ക​​ളു​​ടെ എ​​ണ്ണ​​വും കൂ​​ടും. ജി​​ല്ലാ​​ത​​ല സ​​പ്ലൈ​​കോ ഓ​​ണം മേ​​ള​​യ്ക്കു കോ​​ട്ട​​യം പ​​ഴ​​യ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​ന്‍ മൈ​​താ​​നി​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി.

ജി​​ല്ല​​യി​​ലെ എ​​ല്ലാ സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ലെ​​റ്റു​​ക​​ളി​​ലും പ്ര​​ത്യേ​​ക കൗ​​ണ്ട​​റു​​ക​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. നി​​ര​​വ​​ധി ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​ക്കാ​​ണ് ഇ​​ള​​വ് ന​​ല്‍​കു​​ന്ന​​ത്. ക​​ണ്‍​സ്യൂ​​മ​​ര്‍ ഫെ​​ഡി​​ന്‍റെ​​യും കു​​ടും​​ബ​​ശ്രീ​​യു​​ടെ​​യും മേ​​ള​​ക​​ള്‍ 20ന് ​​ആ​​രം​​ഭി​​ക്കും. അ​​രി, പ​​ല​​ച​​ര​​ക്ക്, ഓ​​ണ​​ക്കി​​റ്റു​​ക​​ള്‍, നോ​​ണ്‍​ഫു​​ഡ് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ എ​​ന്നി​​വ ന്യാ​​യ​​വി​​ല​​യി​​ല്‍ മേ​​ള​​ക​​ളി​​ല്‍ ല​​ഭ്യ​​മാ​​ക്കും.

സ്ഥാ​​പ​​ന​​ങ്ങ​​ളും സം​​ഘ​​ട​​ന​​ക​​ളും പൂ​​ക്ക​​ള മ​​ത്സ​​ര​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചു​​തു​​ട​​ങ്ങി​​യ​​തോ​​ടെ പൂ​​വി​​നു ഡി​​മാ​​ന്‍​ഡ് ഏ​​റി​​യി​​ട്ടു​​ണ്ട്. ഖാ​​ദി ഷോ​​റൂ​​മു​​ക​​ളി​​ല്‍ ഖാ​​ദി ഓ​​ണം മേ​​ള​​ക​​ള്‍​ക്ക് തു​​ട​​ക്ക​​മാ​​യി​​ട്ടു​​ണ്ട്. പു​​ത്ത​​ന്‍ ട്രെ​​ന്‍​ഡു​​ക​​ളു​​മാ​​യി തു​​ണി​​ക്ക​​ട​​ക​​ളും ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ഇ​​വി​​ട​​ങ്ങ​​ളി​​ല്‍ സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും തി​​ര​​ക്ക് കൂ​​ടി​​യി​​ട്ടു​​ണ്ട്. ഓ​​ണ​​പ്പു​​ട​​വ, ക​​സ​​വ് സാ​​രി, കു​​ട്ടി​​ക​​ളു​​ടെ ഡ്ര​​സു​​ക​​ള്‍ എ​​ന്നി​​വ​​യ്ക്കാ​​ണ് ഡി​​മാ​​ന്‍​ഡ്.

ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ഓ​​ണ​​സ​​ദ്യ ബു​​ക്കിം​​ഗ് തു​​ട​​ങ്ങി

കോ​​ട്ട​​യം: ഓ​​ണ​​സ​​ദ്യ​​ക്കു ബു​​ക്കിം​​ഗ് സ്വീ​​ക​​രി​​ച്ചു​​ള്ള പോ​​സ്റ്റ​​റു​​ക​​ള്‍ എ​​ല്ലാ​​യി​​ട​​ത്തും പ​​തി​​ച്ചു​​ക​​ഴി​​ഞ്ഞു. ഹോ​​ട്ട​​ലു​​ക​​ളും കേ​​റ്റ​​റിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​ണ് ഓ​​ണ​​സ​​ദ്യ​​യു​​ടെ ഓ​​ര്‍​ഡ​​റു​​ക​​ളു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​നി​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഓ​​ഫീ​​സു​​ക​​ള്‍, സ്‌​​കൂ​​ള്‍, കോ​​ള​​ജ്, വി​​വി​​ധ ക്ല​​ബ്ബു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഓ​​ണാ​​ഘോ​​ഷം ന​​ട​​ക്കും. പ​​ല ഹോ​​ട്ട​​ലു​​ക​​ളി​​ലും ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ഓ​​ഫ​​ര്‍ വി​​ല​​യി​​ലാ​​ണ് ഓ​​ണ​​സ​​ദ്യ​​യു​​ടെ ബു​​ക്കിം​​ഗ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. വീ​​ടു​​ക​​ളി​​ലേ​​ക്ക് ബോ​​ക്‌​​സ് ഓ​​ണ​​സ​​ദ്യ ബു​​ക്കിം​​ഗു​​ക​​ള്‍ ത​​കൃ​​തി​​യാ​​ണ്.

ഉ​​പ്പ്, പ​​ഴം, പ​​പ്പ​​ടം, ഉ​​പ്പേ​​രി, ശ​​ര്‍​ക്ക​​ര​​വ​​ര​​ട്ടി, അ​​ച്ചാ​​ര്‍, ഇ​​ഞ്ചി​​പ്പു​​ളി, കൂ​​ട്ടു​​ക​​റി, കി​​ച്ച​​ടി, പ​​ച്ച​​ടി, തോ​​ര​​ന്‍, അ​​വി​​യ​​ല്‍, ഓ​​ല​​ന്‍, കാ​​ള​​ന്‍, എ​​രി​​ശേ​​രി, ചോ​​റ്, പ​​രി​​പ്പു​​ക​​റി, നെ​​യ്യ്, സാ​​മ്പാ​​ര്‍, പു​​ളി​​ശേ​​രി, മോ​​ര്/​​ര​​സം, ര​​ണ്ടു കൂ​​ട്ടം പാ​​യ​​സം എ​​ന്നി​​വ​​യാ​​ണ് സ​​ദ്യ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പാ​​ച​​ക വാ​​ത​​ക​​ത്തി​​നും പ​​ച്ച​​ക്ക​​റി​​ക​​ള്‍​ക്കും വി​​ല കൂ​​ടി​​യ​​തോ​​ടെ ഓ​​ണ​​സ​​ദ്യ​​ക്കു നി​​ര​​ക്കു വ​​ര്‍​ധ​​ന​​യു​​ണ്ട്. സ്റ്റാ​​ര്‍ ഹോ​​ട്ട​​ലു​​ക​​ളാ​​വു​​മ്പോ​​ള്‍ 600-700 രൂ​​പ​​യോ അ​​തി​​ല്‍ കൂ​​ടു​​ത​​ലോ വ​​രാം. അ​​ഞ്ചു പേ​​ര്‍​ക്കു​​ള്ള ബോ​​ക്‌​​സി​​ന് 1700-2000 രൂ​​പ​​വ​​രെ വി​​ല​​യീ​​ടാ​​ക്കു​​ന്നു​​ണ്ട്.

ഒ​​രു പാ​​യ​​സം മാ​​ത്ര​​മു​​ള്ള സ​​ദ്യ​​ക്ക് ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം 250 രൂ​​പ ഈ​​ടാ​​ക്കി​​യ​​പ്പോ​​ൾ ഇ​​പ്രാ​​വ​​ശ്യം 370 വ​​രെ വി​​ല ഉ​​യ​​ര്‍​ന്നു.

നാ​​ട്ടി​​ലെ കേ​​റ്റ​​റിം​​ഗു​​കാ​​രു​​ടെ സ​​ദ്യ റേ​​റ്റ് 350 മു​​ത​​ല്‍ 400 വ​​രെ​​യാ​​ണ്. ഗ്യാ​​സ് മു​​ത​​ല്‍ എ​​ല്ലാ മേ​​ഖ​​ല​​യി​​ലും ചെ​​ല​​വ് കൂ​​ടി. പാ​​ഴ്‌​​സ​​ല്‍ ക​​ണ്ടെ​​യ്ന​​ര്‍ അ​​ട​​ക്കം വി​​ല​​കൂ​​ടി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​തെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. മു​​ന്‍​വ​​ര്‍​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് സ​​ദ്യ​​യു​​ടെ ഓ​​ര്‍​ഡ​​റു​​ക​​ള്‍ വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്.

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ഉ​​ട​​മ​​ക​​ൾ​​ക്കു​​ള്ള (എ​​എ​​വൈ) സൗ​​ജ​​ന്യ ഓ​​ണ​​ക്കി​​റ്റ് വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചു. പ​​തി​​ന​​യ്യാ​​യി​​ര​​ത്തോ​​ളം കി​​റ്റു​​ക​​ളാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​മാ​​യി വി​​വി​​ധ താ​​ലൂ​​ക്കു​​ക​​ളി​​ലെ റേ​​ഷ​​ൻ ക​​ട​​ക​​ളി​​ൽ എ​​ത്തി​​ച്ച​​ത്. ആ​​കെ 15 ഇ​​ന​​ങ്ങ​​ളാ​​ണ് കി​​റ്റി​​ലു​​ള്ള​​ത്.
പ​​ഞ്ച​​സാ​​ര -ഒ​​രു കി​​ലോ, വെ​​ളി​​ച്ചെ​​ണ്ണ -ഒ​​രു ലി​​റ്റ​​ർ, തു​​വ​​ര​​പ്പ​​രി​​പ്പ് -250 ഗ്രാം, ​​ചെ​​റു​​പ​​യ​​ർ​​പ​​രി​​പ്പ്-250 ഗ്രാം, ​​വ​​ൻ​​പ​​യ​​ർ-250 ഗ്രാം, ​​ക​​ട​​ല-500 ഗ്രാം, ​​നെ​​യ്യ് (മി​​ൽ​​മ)-100 മി​​ല്ലി, ശ​​ബ​​രി പാ​​യ​​സ​​ക്കൂ​​ട്ട്-40 ഗ്രാം, ​​ശ​​ബ​​രി ഗോ​​ൾ​​ഡ് ടീ -250 ​​ഗ്രാം, ശ​​ബ​​രി പാ​​യ​​സം മി​​ക്സ്-200 ഗ്രാം, ​​ശ​​ബ​​രി സാ​​മ്പാ​​ർ പൊ​​ടി-100 ഗ്രാം, ​​ശ​​ബ​​രി മു​​ള​​ക് പൊ​​ടി-100 ഗ്രാം, ​​ശ​​ബ​​രി മ​​ഞ്ഞ​​ൾ​​പൊ​​ടി-100 ഗ്രാം, ​​ശ​​ബ​​രി മ​​ല്ലി​​പ്പൊ​​ടി-100 ഗ്രാം, ​​ശ​​ബ​​രി ഉ​​പ്പ്- ഒ​​രു കി​​ലോ.

Tags : Chingam NattuVishasham DistrictNews

Recent News

Corehub Up