x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​ക്ക​ൽ​പ്പ​ടി-കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണപ​രി​പാ​ടിക്കു തു​ട​ക്കം


Published: June 7, 2026 02:14 AM IST | Updated: June 7, 2026 02:14 AM IST

കാ​ഞ്ഞി​ര​പ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ്, എ​സ്പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റു​ക​ളു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ചി​റ​ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​രി​പാ​ടി വ​ർ​ണ​ശ്രീ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.

ഘ​ട്ടം​ഘ​ട്ട​മാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പൂ​ച്ചെ​ടി​ക​ളും മ​ര​ങ്ങ​ളും വെ​ച്ചു​പി​ടി​പ്പി​ച്ച് മ​നോ​ഹ​ര​മാ​ക്കു​ക എ​ന്നാ​ണ് പ​ദ്ധ​തി ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ, ക്ല​ബ്ബു​ക​ൾ തു​ട​ങ്ങി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്.

ആ​ദ്യഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​റ്റ​ശേ​രി സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത് ചെ​ടി​ക​ൾ ന​ട്ട് കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫ​ർ​സാ​ന റാ​ഷി​ദ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ.​ടി. ഷ​മീ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ വി.​കെ. റ​ഷീ​ന, കെ. ​എ​സ്. സ​ന്ധി​ക, പി.​എ​സ്. ഉ​ഷാ​ദേ​വി, പി.​എ​സ്. ഹു​സൈ​ൻ, ജോ​ബി ജോ​സ​ഫ്, അ​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, പി.​ടി . സാ​ബി​റ, ജോ​ജോ പു​ന്ന​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​പ്രി​യ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ന്പു​ശേ​രി, കാ​ഞ്ഞി​ര​പ്പു​ഴ കൃ​ഷി ഓ​ഫീ​സ​ർ എ. ​ത​സ്നി, പ്രി​ൻ​സി​പ്പ​ൽ പി. ​സ​ന്തോ​ഷ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ്‌​സ് ടി. ​സ​ബി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ജ​യ​രാ​ജ​ൻ , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ മൈ​ക്കി​ൾ ജോ​സ​ഫ്, പി.​എ അ​ജ​യ്, അ​ധ്യാ​പ​ക​രാ​യ ദി​വ്യ അ​ച്യു​ത​ൻ, എ​ച്ച്. അ​നീ​സ്, എം. ​വി​ന​യ​ൻ, ഒ.​എ​സ്. അ​നീ​ഷ, വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി പി. ​ആ​ദ്യ, ജി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Chirakkalpady-Kanhirappuzha Road Road beautification

Recent News

Corehub Up