x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ര​ല്‍​മ​ല-​പോ​ത്തു​ക​ല്‍-​നി​ല​മ്പൂ​ര്‍ തു​ര​ങ്ക​പാ​ത പ​ദ്ധ​തി​ക്ക് ജീ​വ​ന്‍ വ​യ്ക്കു​ന്നു


Published: June 26, 2026 05:39 AM IST | Updated: June 26, 2026 05:39 AM IST

ഒൻപത് കോ​ടി ചെല​വി​ൽ അ​ടു​ത്തി​ടെ നി​ർ​മിച്ച ചൂ​ര​ൽ​മ​ല-അ​ട്ട​മ​ല റോ​ഡ്.

മോ​പ്പാ​ടി: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ടോ​ക്ക​ണ്‍ അ​ഡ്വാ​ന്‍​സ് അ​നു​വ​ദി​ച്ച ചൂ​ര​ല്‍​മ​ല-​പോ​ത്തു​ക​ല്‍-​നി​ല​മ്പൂ​ര്‍ തു​ര​ങ്ക​പാ​ത പ​ദ്ധ​തി പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു. പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ജി​ല്ല​യു​ടെ വി​ക​സ​ന​ത്തോ​ടൊ​പ്പം ടൂ​റി​സം രം​ഗ​ത്തും അ​ന​ന്ത സാ​ധ്യ​ത​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ചൂ​ര​ല്‍​മ​ല, അ​ട്ട​മ​ല വ​ഴി ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ അ​ര​ണ​പ്പു​ഴ ക​ട​ന്ന് മു​ണ്ടേ​രി വ​ഴി പോ​ത്തു​ക​ല്‍, നി​ല​മ്പൂ​ര്‍ എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് പാ​ത​യു​ടെ രൂ​പ​ക​ല്‍​പ​ന.

പ​ഴ​യ മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​കു​ന്ന വ​ഴി ത​ന്നെ​യാ​ണി​ത്. എ​ന്നാ​ല്‍ വ​ന​മ​ധ്യ​ത്തി​ലൂ​ടെ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന് വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് മ​ല​യോ​ര ഹൈ​വേ പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പു​തി​യ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ചൂ​ര​ല്‍​മ​ല നി​ന്ന് അ​ട്ട​മ​ല വ​ഴി ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ അ​ര​ണ​പ്പു​ഴ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ തു​ര​ങ്ക​വും ബാ​ക്കി എ​ട്ട് കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​പ്പാ​ത​യും നി​ര്‍​മി​ച്ചാ​ല്‍ നി​ല​മ്പൂ​ര്‍ മു​ണ്ടേ​രി​യി​ലെ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ തു​ര​ങ്ക​പാ​ത വ​രു​ന്ന​തി​ലൂ​ടെ നാ​ല് കി​ലോ​മീ​റ്റ​ര്‍ കു​റ​യു​ക​യും ചെ​യ്യും. വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് തു​ര​ങ്ക​വും ഉ​യ​ര​പ്പാ​ത​യും വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 2500 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ല്‍ മേ​പ്പാ​ടി നി​ന്ന് വ​ടു​വ​ഞ്ചാ​ല്‍, ചേ​ര​മ്പാ​ടി, നാ​ടു​കാ​ണി ചു​രം വ​ഴി നി​ല​മ്പൂ​രി​ലെ​ത്താ​ന്‍ 102 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്ക​ണം. പു​തി​യ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ആ ​ദൂ​രം 48 കി​ലോ​മീ​റ്റ​റാ​യി ചു​രു​ങ്ങും. കൊ​ച്ചി-​ബം​ഗ​ളൂ​രു ദൂ​ര​ത്തി​ല്‍ 70 കി​ലോ​മീ​റ്റ​ര്‍ കു​റ​വ് വ​രും. ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ടോ​ക്ക​ണ്‍ അ​ഡ്വാ​ന്‍​സ് വ​ക​യി​രു​ത്തി​യ​തോ​ടെ നി​ല​വി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ര​ണം ചെ​യ്ത് പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up