x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​രി​ലെ സം​ഘ​ർ​ഷം; കോൺഗ്രസിൽ കടുത്ത ഭിന്നത

വെബ് ഡെസ്ക്
Published: October 13, 2026 11:26 PM IST | Updated: October 13, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​ടൂ​രി​ലെ ഡി​വൈ​എ​ഫ്ഐ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ക​ടു​ത്ത ഭി​ന്ന​ത. സം​ഭ​വ​ത്തി​ൽ രാ​ഹു​ലി​നെ ത​ള്ളി കോ​ൺ​ഗ്ര​സ് അ​ടൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് ഷെ​ഹിം രം​ഗ​ത്തെ​ത്തി. രാ​ഹു​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും ആ​ബി​ദ് വ്യ​ക്ത​മാ​ക്കി.

കെ​എ​സ്‌ യു - ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​ർ​ട്ടി സം​ര​ക്ഷ​ണം കൊ​ടു​ക്കും. രാ​ഹു​ൽ നി​ല​വി​ൽ പാ​ർ​ട്ടി​യി​ൽ അം​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സ​ഹാ​യ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം അ​ടൂ​രി​ൽ ന​ട​ന്ന ഡി​വൈ​എ​ഫ്ഐ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷ​ത്തി​ൽ മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് ഷെ​ഹിം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ യു​ഡി​എ​ഫ് അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബ്ലോക്ക് പ്ര​സി​ഡന്‍റിനെതി​രേ കെ​എ​സ്്‌യു നേ​താ​വ്

അ​ടൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ള്ളി​പ്പ​റ​ഞ്ഞ കോ​ൺ​ഗ്ര​സ് അ​ടൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് ഷെ​ഹിം​മി​നെ​തി​രേ കെ​എ​സ് യു ​അ​ടൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നി​ൽ ബി​നു ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ ബി​നി​ൽ ബി​നു​വി​നും മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ത​ങ്ങ​ൾ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തേ തു​ട​ർ​ന്ന് ഒ​പ്പം നി​ന്ന​യാ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​ല​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

Tags : Nattuvishesham District News DeepikaNews Congress

Recent News

Corehub Up