കൊട്ടോടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവൃത്തികൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പി. ശ്രീവിദ്യ, അംഗങ്ങളായ ബിന്ദു ഗംഗാധരൻ, പി. ഗീത, സിഡിഎസ് ചെയർപേഴ്സൺ ബി. രമ, മുഖ്യാധ്യാപിക എം.കെ. അസ്മാബി, സീനിയർ അസിസ്റ്റന്റ് പി.ജി. പ്രശാന്ത് എന്നിവർ പങ്കെടുത്തു.