x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്രം നി​ർ​ബ​ന്ധ​മാ​ക്ക​ണം ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക


Published: June 16, 2026 07:36 AM IST | Updated: June 16, 2026 07:36 AM IST

കാ​ക്ക​നാ​ട്: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ അ​മ്മ​മാ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക. 50 തോ ​അ​തി​ല​ധി​ക​മോ ഇ​ത​ര സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​യും ക്ര​ഷ്(​ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്രം) സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ പ​റ​ഞ്ഞു.

മെ​റ്റേ​ണി​റ്റി ബെ​നി​ഫി​റ്റ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ സം​ഘ​ട​ന​ക​ളും തൊ​ഴി​ൽ​ദാ​യ​ക​രും ത​യാ​റാ​ക്ക​ണം. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള​താ​ണ് നി​യ​മം. 50ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ള്ള തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ക്രെ​ഷു​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്.

നി​യ​മ​പ്ര​കാ​ര​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ ജെ​ബി​ൻ ലോ​ലി​ത സെ​ൻ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ജ​യ​ന്തി പി. ​നാ​യ​ർ, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (ജ​ന​റ​ൽ) എം. ​ജ​യ​ശ്രീ മ​റ്റു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Collector G. Priyanka mandatory in workplaces

Recent News

Corehub Up