x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ക്ട​ര്‍ ഇ​ട​പെ​ട്ടു; പാ​ണ​ത്തൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്നു മു​ത​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും

വെബ് ഡെസ്ക്
Published: August 10, 2026 01:36 AM IST | Updated: August 10, 2026 01:36 AM IST

കാ​സ​ര്‍​ഗോ​ഡ്: പാ​ണ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഡോ​ക്ട​റി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ്ഥാ​പ​നം അ​ട​ച്ചി​ട്ടു എ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ശു​പ​ത്രി പ​തി​വു​പോ​ലെ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. രേ​ഖ​യോ​ട് ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, അ​ടി​യ​ന്ത​ര​മാ​യി പ​ക​രം ഡോ​ക്ട​റെ നി​യ​മി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് പാ​ണ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഒ​പി പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഇ​ന്നു മു​ത​ല്‍ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ വ​ഴി നി​യ​മി​ത​നാ​യ പു​തി​യ ഡോ​ക്ട​റു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​കു​മെ​ന്നും ഡി​എം​ഒ വ്യ​ക്ത​മാ​ക്കി. പാ​ണ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ശ​നി​യാ​ഴ്ച വ​രെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള താ​ല്‍​ക്കാ​ലി​ക ഡോ​ക്ട​ര്‍ രാ​ജി വെ​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ക​രം ഡോ​ക്ട​ര്‍​മാ​ര്‍ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ഡി​എം​ഒ വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Hospital

Recent News

Corehub Up