x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യശ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം


Published: March 10, 2026 12:19 AM IST | Updated: March 10, 2026 12:19 AM IST

വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ സ​മു​ദാ​യ ശക്തീ​ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജു തൈ​മ​റ്റ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: ലൂ​ർ​ദ്മാ​താ ഫൊ​റോ​നപ​ള്ളി​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജു തൈ​മ​റ്റ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി. ഇ​ട​വ​ക വി​കാ​രി​യും ഫൊ​റോ​ന ഡ​യ​റ​ക്ട​റു​മാ​യ ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക്കേ​ക്ക​ര, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി​ൽ​സ​ൺ കൊ​ള്ള​ന്നൂ​ർ, ടെ​ന്നി അ​ഗ​സ്റ്റി​ൻ തു​റ​വേ​ലി​ൽ, സ​ണ്ണി ന​ട​യ​ത്ത്, ബാ​ബു തെ​ങ്ങും​പിള്ളി പ​ങ്കെ​ടു​ത്തു.

മ​ണ്ണാ​ർ​ക്കാ​ട്: സീ​റോ മ​ല​ബാ​ർ​സ​ഭ ആ​ഹ്വാ​നം ചെ​യ്ത സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഇ​ട​വ​ക​ത​ല ഉ​ദ്ഘാ​ട​നം മ​ണ്ണാ​ർ​ക്കാ​ട് ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്നു. വി​കാ​രി ഫാ. ​രാ​ജു പു​ളി​ക്ക​ത്താ​ഴെ പ​താ​ക ഉ​യ​ർ​ത്തി. ഇ​ട​വ​ക​യി​ലെ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​ർ തി​രി​കൊ​ളു​ത്തി. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് മം​ഗ​ല​ൻ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി.

Tags : Community nattuvishesham local news

Recent News

Corehub Up