x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​മ്മേ​ള​നം രാ​മ​പു​ര​ത്ത് ഇ​ന്ന്


Published: March 19, 2026 09:44 PM IST | Updated: March 19, 2026 09:44 PM IST

രാ​മ​പു​രം: സീ​റോ​മ​ല​ബാ​ര്‍ സ​ഭ 2026 സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​മ​പു​രം, കൂ​ത്താ​ട്ടു​കു​ളം, ഇ​ല​ഞ്ഞി ഫൊ​റോ​ന​ക​ളി​ലെ 22 ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​മ​പു​ര​ത്ത് സ​മ്മേ​ള​നം ന​ട​ത്തും.

സ​ഭ​യു​ടെ ശ​ക്തീ​ക​ര​ണ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ആ​ദ്യ സ​ഭാ​ധി​കാ​രി​യാ​യ പാ​റേ​മ്മാ​ക്ക​ല്‍ ഗോ​വ​ര്‍​ണ​ദോ​റി​ന്‍റെ 226-ാമ​ത് ഓ​ര്‍​മ​ദി​ന​മാ​യ ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന രാ​മ​പു​രം പ​ള്ളി​യി​ലെ മാ​ര്‍ തോ​മ്മാ ഗോ​വ​ര്‍​ണ​ദോ​ര്‍ ന​ഗ​റി​ലാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ക. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന.

തു​ട​ര്‍​ന്ന് നാ​ലി​നു സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, മ​ദ്യ നി​രോ​ധ​ന​സ​മി​തി പാ​ലാ രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഡി​സി​എം​എ​സ് പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യി, മാ​തൃ​വേ​ദി പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് മേ​ഴ്സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

തു​ട​ങ്ങ​നാ​ട് മേ​ഖ​ലയിൽ 22ന്

​തു​ട​ങ്ങ​നാ​ട്: തു​ട​ങ്ങ​നാ​ട് മേ​ഖ​ലാ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​മ്മേ​ള​നം 22ന് ​തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ക്കും. ക​ട​നാ​ട്, മൂ​ല​മ​റ്റം, തു​ട​ങ്ങ​നാ​ട് എ​ന്നീ ഫൊ​റോ​ന​ക​ളു​ടെ കീ​ഴി​ലു​ള്ള 26 ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​ള്ള വി​ശ്വാ​സി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. നാ​ലി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, തു​ട​ങ്ങ​നാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ്, മൂ​ല​മ​റ്റം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് ചൊ​ള്ള​നാ​ല്‍, എ​കെ​സി​സി പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി, ചേ​ര്‍​പ്പു​ങ്ക​ല്‍ ഹോ​ളി​ക്രോ​സ് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ടി.​ജെ. സി​ന്ധു​റാ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത്ത് പൂ​വ​ത്തി​ങ്ക​ല്‍ സ​മു​ദാ​യ ഐ​ക്യ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

Tags : Community Empowerment nattuvishesham local news

Recent News

Corehub Up