x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യ ജ്വാ​ല 2കെ26 ​സം​ഘ​ടി​പ്പി​ച്ചു


Published: March 2, 2026 01:27 AM IST | Updated: March 2, 2026 01:27 AM IST

പാ​ല​യൂ​ർ ഫൊ​റോ​ന കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ പാ​ല​യൂ​ർ ഫൊ​റോ​ന വി​കാ​രി റ​വ.ഡോ. ​ഡ

ബ്ര​ഹ്മ​കു​ളം: പാ​ല​യൂ​ർ ഫൊ​റോ​ന കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ബ്ര​ഹ്മ​കു​ളം ഗ്ലോ​റി​യ പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ച സ​മു​ദാ​യ ജ്വാ​ല ക​ൺ​വ​ൻ​ഷ​നി​ൽ പാ​ല​യൂ​ർ ഫൊ​റോ​ന​യി​ലെ 14 ഇ​ട​വ​ക​ക​ളി​ൽനി​ന്നു 650 കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

പാ​ല​യൂ​ർ ഫൊ​റോ​ന വി​കാ​രി റ​വ.ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​യൂ​ർ ഫൊ​റോ​ന കു​ടും​ബ​ കൂട്ടാ​യ്മ പ്ര​മോ​ട്ട​ർ ഫാ. ​ഗ്ലാ​ഡ്രി​ൻ വ​ട്ട​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​സ് പ​നം​കു​ളം, തൃ​ശൂ​ർ അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്രസ​മി​തി ക​ൺ​വീ​ന​ർ തോ​മ​സ് ചി​റ​മ​ൽ എന്നിവർ പ്രസംഗിച്ചു.

അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കു​ത്തൂ​ർ സം​ഭാ​വ​ന​കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഫാ. ​ലി​ജോ ചി​റ്റി​ല​പ്പ​ള്ളി, റോ​ണി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ നയിച്ചു.

അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്രസ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ന്ന ബാ​ബു, പാ​ല​യൂ​ർ ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് നീ​ല​ങ്കാ​വി​ൽ, ട്ര​ഷ​ർ ജ്യോ​തി​ഷ് ബാ​ബു, കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര സ​മി​തി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബ്ര​ഹ്മ​കു​ളം ഇ​ട​വ​ക കു​ടും​ബ​ക്കൂ​ട്ടാ​യ്മ കേ​ന്ദ്ര സ​മി​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Community nattuvishesham local news

Recent News

Corehub Up