x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ അ​ടു​ക്ക​ള ത​ക​ർ​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കും: എം​എ​ൽ​എ


Published: June 9, 2026 07:40 AM IST | Updated: June 9, 2026 07:40 AM IST

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള ത​ക​ർ​ന്ന​വ​ർ​ക്ക് വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കു​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പു​ഞ്ച​ക്കൊ​ല്ലി കു​മാ​ര​ദാ​സ​ൻ, മൊ​ള​യ​പ​റ​ന്പി​ൽ സൈ​ന​ബ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ അ​ടു​ക്ക​ള ഷെ​ഡു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ക്കം കാ​ട്ടാ​ന ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ ധ​നേ​ഷ്കു​മാ​റു​മാ​യി എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ൻ വ​നം ദ്രു​ത ക​ർ​മ​സേ​ന​യു​ടെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ഊ​ർ​ജി​ത​മാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. സോ​ളാ​ർ തൂ​ക്കു​വേ​ലി നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ഏ​റ്റെ​ടു​ത്ത ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി.

നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി സി. ​മാ​ന്പ്ര, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല​ത്ത് നെ​യ്ത​ക്കോ​ട​ൻ, പ​ഞ്ചാ​യ​ത്തം​ഗം ഗോ​പി​നാ​ഥ​ൻ, സി.​യു. ഏ​ലി​യാ​സ്, സു​നീ​ർ മ​ണ​ൽ​പ്പാ​ടം, പി.​വി. മാ​ത്യു, റെ​ജി ക​ണ്ട​ത്തി​ൽ, മു​ജീ​ബ് എ​ര​ഞ്ഞി​യി​ൽ, മാ​നു കോ​ന്നാ​ട​ൻ, ഗോ​പി ആ​ന​മ​റി, പി.​കെ. റ​ജീ​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham Compensation provided immediately

Recent News

Corehub Up