പ്രതീകാത്മക ചിത്രം
നെയ്യാർഡാം: ഇൻഡിഗോ വിമാനത്തിന്റെ വ്യാജ ടിക്കറ്റ് നൽകി പ്രവാസിയെ പറ്റിച്ചതായി പരാതി. നെയ്യാർഡാം ആഴാങ്കൽ സ്വദേശി സുരേഷാണ് തട്ടിപ്പിന് ഇരയായത്. ഓണാഘോഷത്തിനായി ബഹ്റിനിൽനിന്നും നാട്ടിലെത്തി തിരി കെ പോകുന്നതിന് പരിചയക്കാരനായ ഒരു ട്രാവൽ ഏജന്റ്സി സ്ഥാപനത്തിൽ ടിക്കറ്റിനായി സമീപിച്ചിരുന്നു സുരേഷ്. ]
ഇതേ തുടർന്നു കൈതമുക്കിലുള്ള സ്ഥാ പനത്തിലെത്തി ടിക്കറ്റിനായി 56000 രൂപ നൽകുകയും ചെയ്തു. യാത്രയ്ക്കായി എയർപോർട്ടിൽ എത്തിയപ്പോഴാണ് തനിക്കു കിട്ടിയത് വ്യാജ ടിക്കറ്റാണെന്നു അറിഞ്ഞതെന്നു സുരേഷ് പറഞ്ഞു. തുടർന്ന് യാത്ര റദ്ദായി. ബന്ധപ്പെട്ട ട്രാവൽ ഏജൻസിയെ വിളിച്ചപ്പോൾ അവർ ഒഴിഞ്ഞുമാറി. തുടർന്നാണ് നെയ്യാർഡാം പൊലിസിൽ പരാതി നൽകിയത്.പോലീസ് അന്വേഷണം ഊർജിതമാക്കി.