പ്രതീകാത്മക ചിത്രം
പോത്തൻകോട് : വീടിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് പൊലിസ് സംഘം അടിച്ചു തകർത്തെന്നു പരാതി. തെങ്ങുവിള ഇടമനക്കോണം സ്വദേശി നിധിനാണ് ആരോപണം ഉന്നയിച്ചത്. ഞായറാഴ്ച രാത്രി പൊലിസ് സംഘം സ്ഥലത്തെത്തി ലാത്തി കൊണ്ട് ബൈക്ക് അടിച്ചു തകർത്തതെന്നാണ് ആരോപണം. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ തന്റെ സുഹൃത്തിന്റെ ബൈക്കാണു നശിപ്പിച്ചതെന്നും യുവാവ് പറയുന്നു.
അതേ സമയം ആരോപണം പോത്തൻകോട് പൊലിസ് നിഷേധിച്ചു. ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചു ലഹരിസംഘം തമ്പടിച്ചതായി പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതാണെന്നും ബൈക്കിനു നാശം വരുത്തിയെന്ന ആരോപണം ലഹരി സംഘത്തെ സഹായിക്കാനാണെന്നു എസ്ഐ പറഞ്ഞു.