x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​നെ​തി​രേ പോ​സ്റ്റി​ട്ട യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: July 28, 2026 11:49 PM IST | Updated: July 28, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​രി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ട​തി​ന് വൃ​ക്ക​രോ​ഗി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നു പ​രാ​തി. സീ​ത​ത്തോ​ട് ആ​ങ്ങ​മൂ​ഴി കു​ന്നുംപു​റ​ത്ത് വീ​ട്ടി​ൽ കെ.​എ​സ്.​അ​നി​ൽ കു​മാ​ർ (46) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

പൊ​തി​ച്ചോ​ർ വി​ത​ര​ണം ത​ട​യ​ൽ, സ്ത്രീ സു​ര​ക്ഷാ പെ​ൻ​ഷ​ൻ നി​ഷേ​ധം, പ​വ​ർ ക​ട്ട് എ​ന്നി​വ​യ്ക്കെ​തി​രേ അ​നി​ൽ ഫേ​സ് ബു​ക്കി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്ന് ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശിയായ കോ​ൺ​ഗ്ര​സ് നേ​താ​വ് ന​ൽ​കി​യ പ​രാ​തി​യേത്തുു​ട​ർ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 നാ​ണ് ഗ്രേ​ഡ് എ​സ്ഐ ​നെ​പ്പോ​ളി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ അ​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഹൃ​ദ്‌​രോ​ഗവും വൃ​ക്ക​ക​ൾ​ക്ക് ത​ക​രാ​റും സം​ഭ​വി​ച്ച​തി​നെത്തുട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​നി​ലി​നെ ക​ട്ടി​ലി​ൽനി​ന്നു വ​ലി​ച്ചി​ഴി​ച്ച് മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പോ​ലീ​സു​കാ​ർ മർദിച്ചതി നെത്തു​ട​ർ​ന്ന് അ​നി​ലി​ന്‍റെ ര​ണ്ടു കാ​ലു​ക​ളി​ലും പ​രി​ക്കു​ണ്ട്. പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ​യും മ​ർദിച്ച​താ​യും പ​റ​യു​ന്നു.

സം​ഭ​വമ​റി​ഞ്ഞ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തി​നേ​ത്തുു​ട​ർ​ന്നാ​ണ് അ​നി​ലി​നെ വി​ട്ട​യ​ച്ച​ത്. അ​നി​ൽ പി​ന്നീ​ട് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​യാ​ൾ ചി​കി​ത്സ തേ​ടി.

Tags : Complaint NattuVishasham DistrictNews

Recent News

Corehub Up