x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യ്‌​ക്ക് എത്തിയ വീ​ട്ട​മ്മ​യ്ക്ക് മ​രു​ന്ന് മാ​റി​ന​ല്‍​കി​യെന്നു പ​രാ​തി

വെബ്ഡെസ്ക്
Published: August 11, 2026 12:29 AM IST | Updated: August 11, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

ഉ​ള്ളൂ​ർ: മു​ട്ടു​വേ​ദ​ന​യു​ടെ ചി​കി​ത്സ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വീ​ട്ട​മ്മ​യ്ക്ക് മ​രു​ന്നു​മാ​റി ആ​മ​വാ​ത​ത്തി​നു​ള്ള മ​രു​ന്നു ന​ല്‍​കി​യ​താ​യി പ​രാ​തി.

നെ​ടു​മ​ങ്ങാ​ട് ഇ​രി​ഞ്ച​യം സ്വ​ദേ​ശി​നി ഷീ​ല​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം മു​മ്പാ​ണു മു​ട്ടു​വേ​ദ​ന കാ​ര​ണം എ​ക്‌​സ്‌​റേ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ മു​ട്ടു​വേ​ദ​ന സ്‌​പെ​ഷ​ലി​സ്റ്റാ​യ ഒ​രു ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. ല​ക്ഷ​ണ​ങ്ങ​ള്‍ നോ​ക്കി​യ​ശേ​ഷം ഡോ​ക്ട​ര്‍ സ​ന്ധി​വേ​ദ​ന​യ്ക്കു​ള്ള മ​രു​ന്നു ന​ല്‍​കി. എ​ന്നാ​ല്‍ ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​തോ​ടെ ഷീ​ല​യ്ക്ക് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ തു​ട​ങ്ങി.

എ​ക്‌​സ്റേ പ​രി​ശോ​ധ​ന​യു​ടെ റി​സ​ള്‍​ട്ട് ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഷീ​ല​യെ ഡോ​ക്ട​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. മ​രു​ന്നു ക​ഴി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ശ​രീ​ര​ത്തി​ല്‍ അ​ല​ര്‍​ജി രൂ​പ​പ്പെ​ടു​ക​യും പ​തി​യെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

സ​ന്ധി​വാ​ത​ത്തി​നു ന​ല്‍​കി​യ മ​രു​ന്നി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​മാ​ണ് ഷീ​ല​യു​ടെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റു​മ​റ്റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍​ക്കെ​തി​രേ​യാ​ണ് ഷീ​ല പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഷീ​ല ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Complain

Recent News

Corehub Up