x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ്പാ​ത​ക​ൾ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തുന്ന​താ​യി പ​രാ​തി


Published: June 4, 2026 05:57 AM IST | Updated: June 4, 2026 05:57 AM IST

മാ​ന​ന്ത​വാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം ന​ട​പ്പാ​ത മ​ണ്ണി​ട്ട നി​ല​യി​ൽ.

മാ​ന​ന്ത​വാ​ടി: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ ന​ട​പ്പാ​ത​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ന്നു​ന്ന​താ​യി പ​രാ​തി. പാ​ത​ക​ളു​ടെ ഒ​രു ഭാ​ഗം കാ​ടു​പി​ടി​ച്ച​തും മ​റു​ഭാ​ഗ​ത്ത് വ​ലി​യ തോ​തി​ൽ മ​ണ്ണ് നി​ക്ഷേ​പി​ച്ച​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​പ്പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​പ​ക​ട​ഭീ​ഷ​ണി​യും ഏ​റി​യി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി ഗ​വ. വൊ​ക്കേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ 200 മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മു​ൾ​പ്പെ​ടു​ന്ന ഒ​ട്ടേ​റെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പ്ര​ധാ​ന റോ​ഡി​ലേ​ക്കി​റ​ങ്ങി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ന​ട​പ്പാ​ത​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി കാ​ൽ​ന​ട​യാ​ത്ര സു​ഗ​മ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up