x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം വി​ക​സ​ന​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കും: മന്ത്രി പി.​സി. വി​ഷ്ണുനാ​ഥ്

വെബ് ഡെസ്ക്
Published: September 21, 2026 11:19 PM IST | Updated: September 21, 2026 11:19 PM IST

പു​ന​ലൂ​ര്‍: തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സ​ത്തി​ല്‍ നി​ല​വി​ല്‍ മു​ട​ങ്ങി​കി​ട​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്. തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ന്ത്രി തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സം മേ​ഖ​ല​യി​ലെ​ത്തു​ക​യും അ​ഡ്വ​ഞ്ച​ര്‍ സോ​ണ്‍, തെ​ന്മ​ല ഡാം ​പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു.

നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് എ​ന്നി​വ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. മ്യൂ​സി​ക്ക​ല്‍ ഫൗ​ണ്ടെ​ന്‍ നി​ര്‍​മാ​ണ​ത്തി​ലു​ണ്ടാ​യ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ച്ച് സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ന്ന് ന​ല്‍​കും. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് 4.5 കോ​ടി രൂ​പ അ​ധു​വ​ദി​ച്ച് കെ ​ഐ​പി യി​ല്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കെ​ട്ടി​ടം സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി ഉ​ട​ന്‍ തു​റ​ന്ന് ന​ല്‍​കും.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന കോ​ട്ടേ​ഴ്‌​സു​ക​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് താ​മ​സി​ക്കാ​ന്‍ ക​ഴി​യു​ന്ന നി​ല​യി​ല്‍ പു​ന​രു​ദ്ധാ​ര​ണ ന​ട​ത്തും,
കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബോ​ട്ടു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗം കൂ​ടാ​നും ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നും തീ​രു​മാ​നി​ച്ചു.

നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം വീ​ണ്ടും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ്ര​ര്‍​ത്ത​ന​പു​രോ​ഗ​തി​വി​ല​യി​രു​ത്തു​മെ​ന്നും രാ​ജ്യ​ത്തെ ത​ന്നെ മു​ന്‍​നി​ര ടൂ​റി​സം ആ​യി തെ​ന്മ​ല​യെ മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ, തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ സ​തീ​ശ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം റീ​ന ഷാ​ജ​ഹാ​ന്‍
തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങാ​യ സു​നി​ല്‍​കു​മാ​ര്‍, ആ​രോ​മ​ല്‍ തെ​ന്മ​ല വി​വി​ധ രാ​ഷ്്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ആ​ര്‍. മോ​ഹ​ന​ന്‍, സു​രേ​ഷ്, നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, കെ. ​ശ​ശി​ധ​ര​ന്‍, സ​ഞ്ജ​യ് ഖാ​ന്‍, സി. ​വി​ജ​യ​കു​മാ​ര്‍, നാ​സ​ര്‍ ഖാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham Districtnews Deepikanews P.C. Vishnunath

Recent News

Corehub Up