മൂലമറ്റം സെന്റ് ജോര്‍ജ് യുപി സ്കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണം
മൂലമറ്റം: തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോര്‍ജ് യുപി സ്കൂളില്‍ വായനപക്ഷാചരണവും ലഹരിവിരുദ്ധ പരിപാടിയും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
ഇടുക്കി ഡെപ്യൂട്ടി കളക്ടര്‍ ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മാത്യു സെബാസ്റ്റ്യന്‍ സമ്മാനവിതരണം നടത്തി. കാഞ്ഞാര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എം. അബ്ദുള്‍ ഖാദര്‍ ലഹരിവിരുദ്ധ സന്ദേശം നല്കി. അസി. വികാരി ഫാ. സക്കറിയ വാഴേപ്പറമ്പില്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രെയിസ് എസ്എച്ച്, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി.വി. ഷാജി, പിടിഎ പ്രസിഡന്റ് റോജി ഫ്രാന്‍സിസ്, എസ്എസ്ജി കണ്‍വീനര്‍ ഫ്രാന്‍സിസ് കരിമ്പാനി, കോ-ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ട്, എ. സുരേഷ് കുമാര്‍, പി. ബില്‍ജു, ലിസി ജോസഫ്, ആഷില്‍ ജോണി, ഷെറിന് ജോസഫ്, എം.യു. അനിത എന്നിവര്‍ പ്രസംഗിച്ചു.
ക്വിസ് മത്സര ജേതാക്കളായ എസ്. വിവാന്, വി.ആര്.ക്രിസ്റ്റി, ഔസേപ്പ് ജെ. പൈകട, ലിയോണ ജയിംസ് എന്നിവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
Tags : Reading Nattuvishesham District news