ആശിഷ് ബി. വാലുമ്മേലിന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ മെമന്റോ നല്കുന്നു.
മുള്ളന്‍കൊല്ലി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയില്‍ (നീറ്റ് യുജി) 2646-ാം സ്ഥാനം നേടിയ ചണ്ണോത്തുകൊല്ലി ആശിഷ് ബി. വാലുമ്മേലിനെ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് മുരിയന്‍കാവില്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഷൈനി സണ്ണി, മിനി മാപ്പാനാത്ത്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ. വിജയന്, മുന്‍ മെംബര്‍ പി.കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews qualifier