എംഎൽഎയെ പാട്ടകൊട്ടി ഉണർത്തൽസമരം എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
മലന്പുഴ: ഡാംഉദ്യാന നവീകരണത്തിൽ വീഴ്ചവരുത്തിയ എംഎൽഎയെ ഉണർത്താൻ പാട്ടകൊട്ടി സമരവുമായി കോൺഗ്രസ്. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ധർണ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസു അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്, പ്രൗഡ് മലമ്പുഴ ചെയർമാൻ എ. സുരേഷ്, കളത്തിൽ കൃഷ്ണൻകുട്ടി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.വി. രാധാകൃഷ്ണൻ, വിജയഹൃദയരാജ്, എം. രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ കെ. വേലായുധൻ, എം സി. സജീവൻ, കെ.കെ. സോമി, മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. ഷിജു, എ. ഉണ്ണികൃഷ്ണൻ, പി. നാച്ചിമുത്തു, സി. വിജയൻ, ഷിജുമോൻ, ഷൈജു സത്യൻ, എസ്. രമേശ്, ഭാസ്കരൻ മാസ്റ്റർ, അനിൽകുമാർ, എം.പി. ഗിരീഷ്, കൃഷ്ണകുമാർ പ്രസംഗിച്ചു.