x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​യ​ന്‍​മ​ല​യി​ല്‍ ഡ​ബി​ള്‍ ചേം​ബ​ര്‍ ഇ​ന്‍​സു​ലേ​റ്റ​ർ നിർമാണോദ്ഘാടനം നടത്തി

വെബ് ഡെസ്ക്
Published: August 18, 2026 11:16 PM IST | Updated: August 18, 2026 11:16 PM IST

ഡബിള്‍ ചേംബര്‍ ഇന്‍സുലേറ്ററിന്‍റെ നിര്‍മാണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി നിർവഹിക്കുന്നു.

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​സ്ത്രീ​യ​മാ​യി സാ​നി​ട്ട​റി മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി പു​ളി​യ​ന്മ​ല​യി​ല്‍ സ്ഥാ​പി​ക്കു​ന്ന ഡ​ബി​ള്‍ ചേം​ബ​ര്‍ ഇ​ന്‍​സു​ലേ​റ്റ​റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി.

ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്ളോ​റെ​റ്റ് ടെ​ക്‌​നോ​ള​ജി എ​ന്ന ക​മ്പ​നി​യാ​ണ് നി​ര്‍​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ലാ​മ്മ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തോ​മ​സ് മൈ​ക്കി​ള്‍, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ സി​ബി പാ​റ​പ്പാ​യി​ല്‍, ബീ​ന സി​ബി, സ​ജി​മോ​ള്‍ ഷാ​ജി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബീ​ന ടോ​മി, അ​ഡ്വ.​കെ ജെ ​ബെ​ന്നി, സ​ന്തോ​ഷ് ഓ​ലി​നാ​ല്‍, കെ.​ടി. ജ​യ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സ്, അ​സി. എ​ന്‍​ജി​നി​യ​ര്‍ മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ ആ​റ്റ്‌​ലി പി. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Construction double chamber insulator Pulianmalai

Recent News

Corehub Up