വീയപുരം പായിപ്പാട് മുണ്ടാറിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി നിർമിച്ച കരിങ്കൽ ഭിത്തി.
ഹരിപ്പാട്: പായിപ്പാട് മുണ്ടാര്‍ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി കരിങ്കല്‍ഭിത്തി കെട്ടാനുള്ള ശ്രമം അധികൃതർ ഇടപെട്ട് തടഞ്ഞു. സംഭവത്തെത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. പഴയ റോഡിനും പുതിയ റോഡിനും മധ്യേയുള്ള സർക്കാർ ഭൂമിയാണ് സമീപത്തെ വസ്തു ഉടമ കൈവശപ്പെടുത്താൻ ശ്രമിച്ചത്. ഇവിടെ നിയമവിരുദ്ധമായി കരിങ്കൽഭിത്തി കെട്ടുകയായിരുന്നു.
ഭൂമി കൈയേറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൈയേറ്റം ബോധ്യപ്പെട്ടതോടെ സമീപവാസിയായ സ്വകാര്യവ്യക്തിക്ക് നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
Tags : Local News Nattuvishesham Construction government land